ഡോ.ആര്. ഉണ്ണിക്കൃഷ്ണന് ,ലോസ് ആഞ്ചലസ്
(കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിമുന്ഡീന്)
ചരിത്രത്തിലെ ഏറ്റവുംനിര്‍ണായകമായ ഒരുസംഭവമായിട്ടാണ് ലോകജനതമുഴുവനും അമേരിക്കന്‍ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പിനെ കാണുന്നത്.
‘ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവാ ‘ എന്നവാക്യം ഇവിടെ വളരെ അനുയോജ്യമാണ്. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള കടുത്തപോരാട്ടം. അജയ്യനായ ഭീഷ്മപിതാമഹനും, വില്ലാളിവീരനായ അര്‍ജ്ജുനനും, അപകര്ഷതാബോധംകൊണ്ട ്ഉജ്ജ്വലിക്കുന്നകര്ണ്ണനും, മഹാരഥനായ ശിഖണ്ഡിയുമൊക്കെ അണിനിരന്നിട്ടുണ്ട്. അവര്‍ക്കൊക്കെ ബൈഡന്, ട്രംപ്, മക്കോണല്‍, ഷൂമര്‍, ബൂട്ടിലെഗ് എന്നൊക്കയുള്ള അമേരിക്കന്‍ പേരുകളാണെന്നുമാത്രം.
വേറെ ഒരുവ്യത്യാസം കൂടിയുണ്ട്. വിവരങ്ങള്‍ കൃത്യമായും സത്യസന്ധമായും പറഞ്ഞുകൊടുക്കുവാന്‍ ദ്വാപരയുഗത്തില്‍ സഞ്ജയനുണ്ടായിരുന്നപ്പോള്, ഇന്ന്അമേരിക്കയില്‍ നടക്കുന്നത് കപടമാധ്യമങ്ങളുടെ നിരന്തരമായ പെരുമ്പറയടിയാണ്. കഷ്ടമെന്നുപറയട്ടെ, അമേരിക്കന്‍ പൊതുജനമെന്ന കഴുതകളില്‍ പലരുംഅവരുടെ പ്രഹേളനത്തില് വശംവദരാകുന്നു.
ഉദാഹരണത്തിന് കോവിഡ്-19 ന്റെ കഥതന്നെ നോക്കുക. ഈമഹാമാരിയുടെ അനിയന്ത്രിതമായ സംക്രമണത്തിന്റെ ഉത്തരവാദി പ്രസിഡന്റ്ട്രംപാണെന്നാണ് CNN, MSNBC, ന്യൂയോര്‍ക്ക്ടൈംസ് തുടങ്ങിയുള്ളവരുടെ പ്രചാരണം.എന്നാല്‍, ചൈനയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാനയാത്രകള്‍ കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലും നിര്‍ത്തിയപ്പോള്‍, ഇതേമാധ്യമങ്ങള്‍ തന്നെ വംശീയവിവേചനമാണെന്ന ുപറഞ്ഞുകൊണ്ട് അദ്ദേഹത്തിനെ കുറ്റപ്പെടുത്തിയിരുന്നു. എല്ലായുദ്ധത്തിലുംസത്യമാണ്ആദ്യത്തെബലിയാട്. ഇവിടെയും ഇതുതന്നെ കഥ.
ഡൊണാള്‍ഡ്ട്രംപ് മൂന്നുവര്ഷങ്ങള്കൊണ്ട് പ്രസിഡന്റ ്റൊണാള്ഡ്റീഗനുശേഷം വേറെപ്രസിഡന്റുകള്ക്കൊന്നും സാധിക്കാത്ത കാര്യങ്ങള്‍ സഫലമാക്കിക്കഴിഞ്ഞിരിക്കുന്നു. ട്രംപിന്റെ സാധാരണക്കാര്‍ക്കുവേണ്ടിയുള്ള നികുതിയിളക്കവും, വ്യവസായികള്‍ക്കുണ്ടായിരുന്ന നിരവധി നിബന്ധനകളുടെ ലഘൂകരിക്കലും ഒക്കെ ചൈനയിലേക്കും, അയര്ലണ്ടിലെക്കും ഒഴുകിയിരുന്ന അമേരിക്കന്‍ ധനനിക്ഷേപങ്ങള്‍ ഇവിടേക്കുതന്നെ തിരിച്ചുവരാന്‍ കാരണമാക്കി. കോവിഡ് എന്ന ചൈനീസ് പ്രതികാരം വരുന്നതിനുമുമ്പ് അമേരിക്കന്‍ സാമ്പത്തികസ്ഥിതി ചരിത്രത്തിലൊരിക്കലും എത്താത്ത കൊടുമുടിയിലായിരുന്നു. പക്ഷെ, മാധ്യമങ്ങള്‍ ഇതൊന്നുംതന്നെ ശരിക്കു റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. എന്നാല്‍ ട്രംപിന്റെ ചെറിയതെറ്റുകള്‍ ഊതിവീര്പ്പിച്ചുയര്ത്താന് ഇവര്‍ ഒരിക്കലും മടിച്ചിരുന്നുമില്ല.
ഇതിനിടയില്‍ പ്രസിഡന്റിന് ഒരു അസുലഭരാഷ്ട്രീയ സന്ദര്‍ഭം ലഭിച്ചു. പോലീസുകാരുടെ കൈപ്പടിയിലായിരുന്ന ജോര്‍ജ്ഫ്ലോയിഡിന്റെ കൊല. അമേരിക്ക മുഴുവനും കോളിളക്കം സൃഷ്ടിച്ച ഈസംഭവം പൊതുജനങ്ങളെനടുക്കിയെങ്കിലും മിക്കപട്ടണങ്ങളിലും നടന്നത് അരാജകത്വത്തിന്റെ അരങ്ങേറ്റമായിരുന്നു. സാമൂഹ്യദ്രോഹികളായ കമ്മ്യൂണിസ്റ്റ്ചിന്താഗതിക്കാരും, ANTIFA തുടങ്ങിയ യുവജനങ്ങളുടെ വിപ്ലവസംഘടനകളും, മയക്കുമരുന്നിന്റെ അടിമകളായ തെമ്മാടികളും ഒരുമിച്ചുചേര്‍ന്ന് ചിക്കാഗോ, സിയാറ്റില്‍, പോര്ട്ലാന്ഡ് തുടങ്ങിയ പട്ടണങ്ങളില്‍ ആഴ്ചകളോളം ആക്രമണംനടത്തി. ലോസ്ആഞ്ചലസ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വിലയേറിയ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന മിക്കവാറും എല്ലാകടകളും കവരുകയും തീവയ്ക്കുകയം ചെയ്തു. മാധ്യമങ്ങള്‍ അക്രമങ്ങളൊന്നും പ്രക്ഷേപണം ചെയ്തില്ല. ഡെമോക്രാറ്റിക് നേതാക്കളൊക്കെ അക്രമികളുടെ ഭാഗത്തായിരുന്നു. ട്രമ്പു മാത്രമാണ് നിയമത്തിന്റെയും സമാധാനത്തിന്റെയും വശത്തുനിന്നത്.
ഡമോക്രാറ്റുകള്‍ ഭരിക്കുന്ന എല്ലാനഗരങ്ങളുടെയും കഥ ഇത്തന്നെയായിരുന്നു. സിയാറ്റിലായിരുന്നു ഈവഴിപ്പോരാട്ടത്തിന്റെ തലസ്ഥാനം. ഒരുകൂട്ടംഗുണ്ടകള് സിയാറ്റിലിന്റെ നഗരമധ്യത്തില്‍ ‘CHAZ’ എന്ന ഓമനപ്പേരുള്ള ഒരുഭാഗംബലാല്ക്കാരമായി കയ്യേറി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സിയാറ്റിലിലെ ഡെമോക്റ്റാറ്റിക്മേയറും, ഇന്ത്യന്‍ വംശജയായ കൗണ്‍സിലര്‍ ക്ഷമസാവന്തും ഒക്കെ അക്രമക്കാരുടെ ഭാഗത്തായിരുന്നു. മേയറുടെ കീഴിലായിരുന്നതുകൊണ്ട് പോലീസുകാര്‍ക്ക് നോക്കിനില്ക്കാനേപറ്റിയുള്ളൂ.CNN തുടങ്ങിയ മാധ്യമങ്ങള്‍ അക്രമണങ്ങള്‍ക്കുനേരെ കണ്ണടച്ചുനിന്നു. ഈലഹളക്കിടക്ക് സമാധാനത്തിന്റെയും നിയമപരിപാലനത്തിന്റെയും പ്രതീകമായിമാറി ട്രംപ്. ഈകാര്യങ്ങളൊക്കെ സാധാരണക്കാരായ ജനങ്ങളുടെയിടയില്‍ ട്രംപിന്റെ സ്വാദ്ധീനം വര്‍ധിപ്പിക്കുവാന്‍ സഹായിച്ചിട്ടുണ്ടെന്നുവേണം കരുതാന്‍.
കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ട്രംപിന്റെ നേതൃത്വത്തില്‍ UAE, ബഹ്റൈന്‍, സുഡാന് എന്നീരാജ്യങ്ങള്‍ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിച്ചതും അമേരിക്കന്‍ മാധ്യമങ്ങള്‍ ഒളിച്ചുവച്ചിരിക്കുകയാണ്. 1970 കളില്‍ ഈജിപ്ത് ഇസ്രേലുമായി നയതന്ത്രബന്ധങ്ങള്‍ തുടങ്ങിയതിനുശേഷം ആദ്യമായിട്ടാണ് മുസ്ലിംരാജ്യങ്ങള്‍ ഇസ്രയേലിനെ അംഗീകരിക്കുന്നതു്. ISIS നെവകവരുത്തിയതും, ഇറാനെ ചൊല്‍പ്പടിക്ക് നിറുത്തിയതുമൊക്കെവേറെയാര്ക്കും സഫലമാക്കുവാന്‍ കഴിയാത്ത നേട്ടങ്ങളാണ്.
പറഞ്ഞവാക്കിന് വിലകൊടുക്കുന്ന ഒരുനേതാവാണ് പ്രസിഡണ്ട്ട്രംപ്. സുപ്രീംകോടതിയിലെ തലവേദനയുണ്ടാക്കിയിരുന്ന റൂത്ബേഡര് ഗിന്‍സ്ബര്‍ഗ് എന്നജഡ്ജി കഴിഞ്ഞമാസം മരിച്ചു. ജസ്റ്റിസ്ഗിന്സ്ബെര്ഗ് ഡെമോക്രറ്റുകളുടെ കണ്ണിലുണ്ണിയായിരുന്നു. കാരണം, അവരുടെ എല്ലാവിധികളും ഡമോക്രറ്റുകളുടെ ഭാഗത്തിനെ പ്രീതിപ്പെടുത്താനുള്ളവയായിരുന്നു. സുപ്രീംകോടതിയിലെ ജഡ്ജിമാരെ നിയമിക്കേണ്ടതിന്റെ ചുമതല പ്രസിഡന്റിനാണ്. അമേരിക്കന്‍ ഭരണഘടന കണിശമായി പാലിക്കുന്ന ജഡ്ജിമാരെ നിയമിക്കുമെന്ന് ്രടംപ് ജനങ്ങളോട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തിരുന്നതാണ്. ഡെമോക്രറ്റുകളുടെ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ട് ഏമിബാരെറ്റ് എന്ന ഒരുചൊറുചൊറുക്കന് യുവതിയെ ട്രംപ് പകരം നിയമിച്ചു. ഈനിയമനം ഡെമോക്രറ്റുകള്‍ക്കു ഹാലിളകാന് കാരണമായെങ്കിലും ഇത്ട്രംപിന്റെ അടിസ്ഥാനപിന്തുണക്കാരുടെ വിശ്വാസം ദൃഢമാക്കാന്‍ സഹായിച്ചിട്ടുണ്ട്.
ട്രംപിന്റെ ഇന്ത്യയുമായുള്ള, പ്രത്യേകിച്ചും പ്രധാനമന്ത്രിമോദിയുമായുള്ള സൗഹൃദത്തിനെ തകര്‍ക്കാനും പാക്കിസ്ഥാന് പ്രചാരണവകുപ്പും, മാധ്യമങ്ങളും, മതഭ്രാന്തന്മാരും, മതപരിവര്‍ത്തനത്തിന് കാശുപിരിക്കുന്നവരും, ഹിന്ദുവിരോധികളും പരമാവധി ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചു സന്ദര്‍ഭരഹിതമായി അവതരിപ്പിക്കാന്‍ ഇവരെല്ലാം മിടുക്കന്മാരാണ്. ഇന്ത്യയുടെ അന്തരീക്ഷമലിനീകരണത്തിനെ പറ്റിയുള്ള സത്യം (പറഞ്ഞതിന്റെ റിപ്പോര്‍ട്ടാണ ്ഒരുഉദാഹരണം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷമലിനീകരണമുള്ള മൂന്നുരാഷ്ട്രങ്ങള്: ക്രമത്തില്‍ ബംഗ്ളാദേശ്, പാക്കിസ്ഥാന്, ഇന്ത്യ. ഭീകരമാരോടുള്ള വിട്ടുവീഴ്ചയില്ലാത്തനില്പ്പും, ചൈനയോടുള്ളസമീപനവും, ഇന്ത്യയോടുള്ള സ്നേഹവും നമ്മുടെ ശത്രുക്കള്‍ക്കു സഹിക്കാനാവുന്നില്ല.
ഈപശ്ചാത്തലത്തിലാണ്തിരഞ്ഞെടുപ്പുനടക്കുന്നത്. അമേരിക്കന്വോട്ടര്പട്ടികയില് 153 ദശലക്ഷംഅഥവാ 15.3 കോടിവോട്ടര്‍മാരാണുള്ളത്. ഇതില്‍ 7 കോടിജനങ്ങളുംവോട്ടുചെയ്തുകഴിഞ്ഞു. നവംബര്‍ മൂന്നാംതീയതി രാത്രി തിരഞ്ഞെടുപ്പുഫലം മിക്കവാറും നമുക്കറിയാന്‍ പറ്റും. ട്രംപ് ജയിച്ചില്ലെങ്കില്‍ അത് അമേരിക്കയുടെ അധഃപതനത്തിനുള്ള ആദ്യപടി ആയിരിക്കും. ഇന്ത്യക്ക ്ഇത്രയുംഅടുപ്പമുള്ള വേറെ ഒരുലോകനേതാവിനെ കിട്ടുവാന്‍ വലിയപ്രയാസമായിമാറുകയുംചെയ്യും. അമേരിക്കന്‍ തകര്ച്ചയുടെനാന്ദികുറിക്കുനന്തിന്റെ ഉത്തരവാദിത്വം പരിപൂര്‍ണമായും അമേരിക്കന്‍ മാധ്യമങ്ങള്ക്കുതന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: