കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ 337 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 320 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര് വിദേശത്തു നിന്നും മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 11 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 24787 ആയി. രോഗം ഭേദമായവരുടെ എണ്ണം 19238 ആയി. 105 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4958 പേര് ചികില്‍സയിലാണ്.
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4030 പേര് വീടുകളിലും ബാക്കി 928 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19972 പേരാണ്. ഇതില്‍ 18954 പേര് വീടുകളിലും 1018 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 210521 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 210212 എണ്ണത്തിന്റെ ഫലം വന്നു. 309 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: