തിരുവനന്തപുരം: ആരോഗ്യ വകുപ്പ് തിരുവനന്തപുരം ജില്ല പുറത്തിറക്കിയ കൊറോണ പ്രതിരോധ ബോധവത്ക്കരണ ഗാനത്തിന്റെ രചയിതാവിന്റെ ഭാര്യ കൊറോണ ബാധിച്ചു മരിച്ചു. കഴക്കൂട്ടം സാകല്യയില്‍ എംപ്ലോയ്മെന്റ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, കവിയും എഴുത്തുകാരനുമായ അഡ്വക്കേറ്റ് പി.കെ. ശങ്കരന്‍കുട്ടി നായരുടെ ഭാര്യ ജയശ്രീ എസ്.എസ്.(50) യാണ് മരിച്ചത്.
മഹത്മാഗാന്ധി ഫിലിം സൊസൈറ്റി സെക്രട്ടറിയായിരുന്നു.
മക്കള്‍ ജെ. മായ (ജലനിധി), ഡോ.എസ്.എസ്. പ്രവീണ്‍ (കോളേജ് അധ്യാപകന്) എസ്.എസ്. പ്രബോധ് (എഞ്ചിനീയര്‍) മരുമക്കള്‍ ജ്യോതിഷ് എം.പി. പ്രോഗ്രാം മാനേജര്‍ അസാഫ്), രശ്മി എ.കെ. (മാനേജര്‍ കാനറാ ബാങ്ക്), ശ്യാമ ജെ.എസ്. (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍).
‘ചെറുത്തീടാം ചെറുത്തീടാം കൊറോണയെ ചെറുത്തീടാം നേരിടാം നേരിടാം നേരറിവിലൂടെ ….’ എന്നു തുടങ്ങുന്ന ഈ ഗാനം ഏറെ ജനശ്രദ്ധ നേടിയതാണ്. ആരോഗ്യവകുപ്പ് തിരുവനന്തപുരം ജില്ലയുടെ ആവശ്യപ്രകാരം അഞ്ചുമിനിറ്റുകൊണ്ട് തയ്യാറാക്കിയ ഈ ഗാനത്തിന്റെ രചനയില്‍ ശങ്കരന്‍കുട്ടിയുടെ ഭാര്യ ജയശ്രിയുടെ പ്രചോദനവും സഹകരണവും ഉണ്ടായിരുന്നതായിശങ്കരന്കുട്ടി നായര്‍ പറഞ്ഞു
ഗാനം ചിട്ടപ്പെടുത്തിയത് സംഗീതജ്ഞന് അഭിലാഷ് വെങ്കിടാചലവും ആലപിച്ചത് പിന്നണി ഗായകന് അര്ജുന് ബി . കൃഷണയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: