ഭഗവാന് വിഷ്ണുവിന്റെ അനുഗ്രഹത്തിനും പാപമുക്തിക്കുമായി അനുഷ്ഠിക്കുന്നതാണ് ഏകാദശി. തിഥികളില്‍ പ്രതിപദം തുടങ്ങി പതിനൊന്നാമത് വരുന്നതാണ് ഏകാദശി. ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും ഏകാദശി വരാറുണ്ട്. ദശമീ സംബന്ധമുള്ള ഏകാദശിയാണ് പൈതൃകക്രിയകള്ക്ക് വിധിപ്രകാരം അനുഷ്ഠിക്കുന്നത്. ദ്വാദശി സംബന്ധമുള്ളത് മുമുക്ഷുക്കള്‍ക്കും.
ഏകാദശി വ്രതാനുഷ്ഠാനത്തില്‍ ഏറെ പ്രത്യേകതകളുണ്ട്. ദശമി ദിവസം ആഹാരം ഒരു നേരം മാത്രമേ കഴിക്കാവൂ. ഉറങ്ങുന്നത് തറയിലാവണം. കുളി കഴിഞ്ഞ് ശുഭ്രവസ്ത്രധാരിയായി വിഷ്ണുക്ഷേതദര്ശനം നടത്തണം. മനസ്സും വാക്കുകളും പരുഷമാവരുത്. ശുദ്ധി പാലിക്കണം. തുളസീതീര്‍ഥം കുടിച്ച് ഊണുറക്കങ്ങളില്ലാതെ വിഷ്ണുഭജനത്തോടെ വേണം വ്രതമനുഷ്ഠിക്കാന്‍. ഭക്ഷണം തീര്‍ത്തും ഒഴിവാക്കാനാവാത്തവര്‍ക്ക് പഴങ്ങള്‍ ഭക്ഷിക്കാവുന്നതാണ്. അതേസമയം അരിഭക്ഷണം
പൂര്‍ണമായും വര്‍ജിക്കണം. മൗനം ആചരിക്കുന്നതും നല്ലതാണ്. അനുഷ്ഠാനങ്ങളില്‍ പ്രാദേശിക ഭേദങ്ങളുണ്ടാവാം. അവയും വിധി പ്രകാരം സ്വീകരിക്കാം. ഒരു വര്‍ഷം 24 ഏകാദശികളാണുള്ളത്. അവയ്ക്ക് പ്രത്യേക പേരുകളും സവിശേഷതകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: