പൈനാവ്: ഇടുക്കിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് സ്വയം തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പതിനേഴ്കാരിയായ ദളിത് നരിയമ്പാറ സ്വദേശിയാണ് മരിച്ചത്.
പെണ്‍കുട്ടിയുടെ അയല്‍വാസിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ മനു എന്നയാള്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 22നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് മനുവിനെ കേസില്‍ പോലീസ് അറസ്റ്റ് ചെയ് റിമാന്‍ഡിലാക്കി. ഇതോടെ ഡിവൈഎഫ്‌ഐയില്‍ നിന്ന് മനുവിനെ പുറത്താക്കുകയും ചെയ്തു.
65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ നിന്നും തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. ചികിത്സയില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ വീണ്ടും മോശമാവുകയും മരിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക