തൊടുപുഴ: പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ പരാതിയില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ ലൈംഗിക അതിക്രമണത്തിന് നടപടിക്ക് ശുപാര്‍ശ. സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ. കൃഷ്ണന് കുട്ടിയെയായാണ് പുറത്താക്കണമെന്ന് കാട്ടി സംസ്ഥാന കൗണ്‍സിലിന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ശുപാര്‍ശ നല്‍കിയത്. പിന്നാലെ സിപിഐ ജില്ലാ എക്സിക്യൂട്ടിവില്‍ നിന്നും സി.കെ. കൃഷ്ണന് കുട്ടിയെ പുറത്താക്കി.
വ്യാഴാഴ്ചത്തെ യോഗത്തില്‍ നേതാവിനെതിരെയുള്ള ആരോപണംകെട്ടിചമച്ചതെന്ന് പ്രബല വിഭാഗം വാദം ഉന്നയിച്ചിരുന്നു, കടുത്ത നടപടിയിലേക്ക് നിങ്ങരുതെന്നും ആവശ്യപ്പെട്ടു. ജില്ലയിലെ വനിത നേതാവും മറ്റൊരു മുതിര്‍ന്ന നേതാവും നടപടി വേണമെന്ന നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് സംസ്ഥാന കൗണ്‍സിലില്‍ നിന്ന് മുതിര്‍ന്ന നേതാവായ സി.കെ. കൃഷ്ണന് കുട്ടിയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്. വീട്ടമ്മയുടെ പരാതിയില്‍ ജില്ലാ കൗണ്‍സില്‍ നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിഷന്പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങള്‍ ആരോപണ വിധേയന് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതായും സൂചനയുണ്ട്. ജില്ലാ എക്സിക്യൂട്ടീവിലെ ഒരു വനിത അംഗം ഉള്‍പ്പെടെ 2 പേര് മാത്രമാണ് കര്‍ശന നടപടി വേണമെന്ന അഭിപ്രായത്തില്‍ ഉറച്ച് നിന്നത്. മറ്റംഗങ്ങളെല്ലാം വിഷയത്തില്‍ മൃദുസമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ലൈംഗിക അതിക്രമത്തിന് തെളിവായ ഫോണ്‍ സംഭാഷണങ്ങളും, വാട്സാപ് സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും പരാതിക്കാരി കമ്മിഷന് കൈമാറിയിരുന്നു. പരാതിക്കാരിയായ വീട്ടമ്മ പോലീസ് സ്റ്റേഷനില്‍ ഉടന്‍ പരാതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: