കണ്ണൂര്‍: ഓണ്‍ ലൈന്‍ പണമിടപാട് തട്ടിപ്പിന് വ്യാജ ഓണ്‍ ലൈന്‍ മണിട്രാന്‍സ്ഫര്‍ വിദ്യയുമായി തട്ടിപ്പ് സംഘം. കടകളില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം ഓണ്‍ലൈന്‍ പണമിടപാട് നടത്തിയെന്ന വ്യാജേനയാണ് തട്ടിപ്പ്. ഓണ്‍ലൈനായി പണം അടച്ചതിന്റെ വിവരങ്ങള്‍ തങ്ങളുടെ ഫോണില്‍ കടയുടമയ്ക്ക് കാണിച്ചു കൊടുക്കും. പണമിടപാട് നടത്തിയാല്‍ അക്കൗണ്ട് ഉടമയ്ക്ക് ബാങ്കില്‍ നിന്നുള്ള സന്ദേശം ലഭിക്കും. ഇവിടെ അക്കൗണ്ട് ഉടമയ്ക്ക് വിവരങ്ങള്‍ ലഭിക്കില്ല. ഇതേ കുറിച്ച് ചോദിച്ചാല്‍ സാങ്കേതിക കാരണങ്ങളാല്‍ അക്കൗണ്ടില്‍ പണം എത്തിയതിന്റെ വിവരം ലഭിക്കാത്തതായിരിക്കും എന്നു പറഞ്ഞ് വിശ്വസിപ്പിക്കും. കൂടാതെ അക്കൗണ്ടില്‍ നിന്നും പണം ഉടമയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്തതിന്റെ വിവരങ്ങള്‍ ഫോണ്‍ സ്ക്രീനില്‍ കാണിച്ച് വിശ്വസിപ്പിക്കുകയും ചെയ്യും. പിന്നീട് പണം ലഭിച്ചില്ലെന്ന് അറിയുമ്പോഴാണ് തട്ടിപ്പിനിരയായത് കടയുടമകള്‍ അറിയുക.
കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങിയിട്ട് പണം കൊടുക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് റോഡിലുള്ള രാമചന്ദ്രന്‍സ് നീലകണ്ഠ ജ്വല്ലറിയിലാണ് തട്ടിപ്പ് നടന്നത്. 41.710 ഗ്രാം സ്വര്‍ണമാണ് ഇന്‍കം ടാക്സ് ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് തട്ടിയെടുത്തത്. മഞ്ജു നാഥ് എന്നാണ് ജ്വല്ലറിയില്‍ തട്ടിപ്പുകാരന് നല്കിയ പേര്. സ്വര്‍ണത്തിന്റെ വിലയായ 2,24, 400 രൂപ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടത്താമെന്ന് പറയുകയായിരുന്നു. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടത്തിയതിന്റെ മെസേജ് കട ഉടമയെ കാണിക്കുകയും ചെയ്തു. ഇതിനു ശേഷം വാങ്ങിയ സ്വര്‍ണവുമായി ഇയാള്‍ പോവുകയും ചെയ്തു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന് പറഞ്ഞ പണം ലഭിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജ്വല്ലറി ഉടമ ടി.വി. മനോജ് കുമാര്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇയാള്‍ സഞ്ചരിച്ച ടാക്സി കാര്‍ കണ്ടെത്തിയെങ്കിലും പ്രതി കര്‍ണാടകയിലേക്ക് കടന്നതായി സൂചന ലഭിച്ചു. കാസര്‍കോട് ഉപ്പളയിലും ഇയാള്‍ സമാന രീതിയില്‍ തട്ടിപ്പിനു ശ്രമിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വേണ്ട പണം മതിയെന്ന് ജ്വല്ലറിക്കാര് പറഞ്ഞതോടെ ഇയാള്‍ അവിടെ നിന്നും പോവുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍പോലീസിന്റെ പ്രത്യേക സംഘം ഇയാള്‍ക്കായി കര്‍ണാടകത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: