Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ട് അറസ്റ്റുകള്‍; കടലിനും ചെകുത്താനും ഇടയില്‍ സിപിഎം

മുഖ്യമന്ത്രിയുടെ ഓഫീസും ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസും ഒരേ സമയം ആരോപണച്ചുഴിയില്‍ ആടി ഉലയുന്നത് ഇതാദ്യം

അജി ബുധനൂര്‍ by അജി ബുധനൂര്‍
Oct 30, 2020, 05:10 pm IST
in Kerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നിന്ന് അധിക ദൂരമില്ല എകെജി സെന്ററിലേക്ക്. രണ്ടും സംസ്ഥാന ഭരണത്തിന്റെ സിരാ കേന്ദ്രങ്ങള്‍. പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ നാലര വര്‍ഷമായി തിരക്കൊഴിഞ്ഞ ദിവസങ്ങളില്ല. സര്‍ക്കാരിന്റെയും വ്യക്തികളുടെ പ്രശ്‌നങ്ങള്‍ക്കുമെല്ലാം തീരുമാനം എടുക്കുന്നതിന് ഇരു ഓഫീസുകള്‍ക്കും നിര്‍ണായക ബന്ധം.  എന്നാല്‍ ഇന്നലെ മുതല്‍ ഇരു  ഓഫീസുകളിലും ശ്മശാന മൂകത. നേതാക്കളെയും അണികളെയും കാണാനില്ല. ഉള്ളവരാകട്ടെ പുറത്ത് വരാനും  മടിക്കുന്നു.   മുഖ്യമന്ത്രിയുടെ ഓഫീസും ഭരിക്കുന്ന പാര്‍ട്ടിയുടെ  സംസ്ഥാന ഓഫീസും  ഒരേ സമയം ആരോപണച്ചുഴിയില്‍ ആടി ഉലയുന്നത് ഇത് ആദ്യം.  

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെയും ബെംഗളൂരില്‍ വച്ച് ഇഡി അറസ്റ്റ് ചെയ്തതോടെ പാര്‍ട്ടിയും സര്‍ക്കാരും ഒരേ സമയം ദുരിതത്തില്‍പ്പെട്ടു.   കഷ്ടകാലം വന്നാല്‍ ഉത്തരം പറയേണ്ട തലപ്പത്തുള്ളവരാകട്ടെ പൂര്‍ണമായും ആരോപണവിധേയരും.  

സിപിഎമ്മും സര്‍ക്കാരും ഇത്രക്ക് വെട്ടിലാവുന്ന അവസ്ഥ ഇതുവരെയും ഉണ്ടായിട്ടില്ല. പാര്‍ട്ടി ഓഫീസ്  മയക്കുമരുന്ന് കള്ളക്കടത്ത് കേസിന്റെ നിഴലിലായപ്പോള്‍ ഭരണ സിരാകേന്ദ്രം സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നുവെന്ന ആരോപണത്തിലും.  മറുപടി പറയാനാകാതെ ബുദ്ധമുട്ടുകയാണ് സഖാക്കള്‍.

രണ്ടു വിഷയങ്ങളിലും സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരു ബന്ധവുമില്ലെന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമില്ലെന്നുമാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നേതാക്കളുടെ കണ്ഠ മിടറിയുള്ള പ്രതികരണം.  

ബിനീഷ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിച്ചോട്ടെ, തൂക്കികൊല്ലണമെങ്കില്‍ തൂക്കി കൊന്നോട്ടെ എന്നാണ് മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ബിനീഷിനെ അറസ്റ്റ് ചെയ്തതിനു ശേഷം  ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആരെയും കിട്ടുന്നില്ല. എന്തിനും ഏതിനും പ്രതിരോധ നിര തീര്‍ക്കുന്ന സിപിഎം നേതാക്കളെയും പുറത്ത് കാണാനില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ വിജരാഘവനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് എന്തെങ്കിലും പറയാന്‍ തയാറായത്.

ഇനിയുള്ള നാളുകള്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും നിര്‍ണായകമാണ്. അന്വേഷണ ഏജന്‍സികളുടെ നീക്കത്തിന് അനുസരിച്ചായിരിക്കും രാഷ്‌ട്രീയകേരളത്തിന്റെ ഭാവി. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ മറുപടി പറയുന്നതിന് കനത്ത വിലക്കാണ്  മുഖ്യമന്ത്രി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

Tags: cpmകോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

ലോകത്തിന് ആശ്വാസമായി ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി ട്രംപ്, സൈനിക നടപടികൾ അവസാനിപ്പിച്ചേക്കും

ആലപ്പുഴയിൽ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു : അക്രമം മദ്യലഹരിയിൽ

എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

സൂര്യന്റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്: ഈ ശനീശ്വര ക്ഷേത്രത്തിലെത്തി എണ്ണ അഭിഷേകം നടത്തിയാൽ ..

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.