Categories: Parivar

ബാലഗോകുലം ഭഗിനി സമ്മേളനം; ഭഗിനി നിവേദിത സ്ത്രീമുന്നേറ്റത്തിന്റെ ആദര്‍ശം: ബൃന്ദ

രാഷ്ട്രത്തിനായി നിവേദിക്കപ്പെട്ട ജീവിതമായിരുന്നു ഭഗിനി നിവേദിതയുടേതെന്ന് എഴുത്തുകാരി ബൃന്ദ. ബാലഗോകുലം കൊല്ലം ഗ്രാമജില്ലാ ഘടകം ഭഗിനി നിവേദിതയുടെ ജയന്തിയോടനുബന്ധിച്ച് ഭഗിനിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍

Published by

പുത്തൂര്‍: രാഷ്‌ട്രത്തിനായി നിവേദിക്കപ്പെട്ട ജീവിതമായിരുന്നു ഭഗിനി നിവേദിതയുടേതെന്ന് എഴുത്തുകാരി ബൃന്ദ. ബാലഗോകുലം കൊല്ലം ഗ്രാമജില്ലാ ഘടകം ഭഗിനി നിവേദിതയുടെ ജയന്തിയോടനുബന്ധിച്ച്  ഭഗിനിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.  

ജന്മംകൊണ്ട് വിദേശിയായിരുന്നിട്ടും ഭാരതത്തിനും സംസ്‌കാരത്തിനുമായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു നിവേദിത. കൊല്‍ക്കത്തയില്‍ പ്ലേഗ് പടരുമ്പോള്‍ രോഗികളായ കുഞ്ഞുങ്ങളെ മാറോടുചേര്‍ത്ത് കാരുണ്യത്തിന്റെ മാതൃകയായി നിവേദിത. സ്ത്രീമുന്നേറ്റത്തിന്റെ ആദര്‍ശമാണ് നിവേദിതയുടെ ജീവിതം. പെണ്‍കുട്ടികള്‍ പഠിക്കണമെന്നും സമൂഹത്തിനും നേതൃത്വം നല്‍കണമെന്നും നിവേദിത അഭിപ്രണ്ടായപ്പെട്ടു. അതിനായി വിദ്യാലയങ്ങള്‍ സ്ഥാപണ്ടിച്ചു. സ്വന്തം നാടിനായി സംസാരിക്കുന്നതില്‍ ലജ്ജാലുവാകാതിരിക്കണമെന്നും പണ്ടാരമ്പര്യത്തിലും സംസ്‌കാരത്തിലും അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിക്കണമെന്നും ഒരു കാലത്തെ ഉദ്ബോധിപ്പിക്കുകയായിരുന്നു നിവേദിതയെന്ന് ബൃന്ദ ചൂണ്ടിക്കാട്ടി.

നിലമേല്‍ എന്‍എസ്എസ് കോളേജ് റിട്ട. പ്രെണ്ടാഫ: ലളിതമ്മ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന സഹഭഗിനിപ്രമുഖ സുധാകുമാരി, ജില്ലാ ഭഗിനിപ്രമുഖ രമാദേവി, കരുനാഗപ്പള്ളി താലൂക്ക് ഭഗിനി പ്രമുഖ ദിവ്യ ആര്‍. നാഥ്, ചവറ താലൂക്ക് ഭഗിനി പ്രമുഖ വീണാമോള്‍ എന്നിവര്‍ സംസാരിച്ചു. മാളവിക, ലക്ഷ്മി, ഷീജ എന്നിവര്‍ ഗീതങ്ങള്‍ ആലപിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts