കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെ സേവന-വേതന വിഷയത്തില്‍ ഹൈക്കോടതിയുടെ അനുകൂല വിധിക്ക് കാല് നൂറ്റാണ്ട്. വിധി വന്ന് 26 വര്‍ഷം പിന്നിടുന്നു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കൊണ്ടുവന്ന മലബാര്‍ ദേവസ്വം പരിഷ്ക്കരണ ബില്‍ ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുകയാണ്.
ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പോലും പരിഹരിക്കപെടാതെ ഇപ്പോഴും അര്‍ധ പട്ടിണിയില്‍ കഴിയുകയാണ് മലബാറിലെ ക്ഷേത്ര ജീവനക്കാര്‍. ചെയ്യുന്ന ജോലിക്ക് മാസമാസം ശമ്പളം ലഭിക്കണമെന്ന ജീവനക്കാരുടെ അടിസ്ഥാന പ്രശ്നത്തിനു പോലും പരിഹാരം കാണാന്‍ സര്‍ക്കാറിന്റെ നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ടെംബിള്‍ എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും കേരള ശാന്തി ക്ഷേമ യൂണിയനും സമരത്തിനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് മലബാര്‍ ദേവസ്വം കമ്മീഷണര്‍ക്ക് നോട്ടീസ് നല്കി. പരിഹാരമില്ലെങ്കില്‍ നവംബര്‍ 3 മുതല്‍ കോഴിക്കോട് ബോര്‍ഡ് ആസ്ഥാനത്ത് അനിശ്ചിത കാല സത്യാഗ്രഹ സമരം തുടങ്ങും. സമരത്തിന് തുല്ല്യ ജോലിക്കു തുല്യ വേതനം എന്ന മുദവാക്യം ഉയര്‍ത്തി കേരളപ്പിറവി ദിനത്തില്‍ ജീവനക്കാര്‍ വീടുകളില്‍ തുല്യ അവകാശ ദിനം ആചരിക്കും.
കൊച്ചി- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെതുപോലെ പൊതു ഫണ്ടും ഏക നിയമവും ശമ്പള പരിഷ്ക്കരണവും അടക്കം ക്ഷേത്രജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ കാര്യമായ മാറ്റം പ്രതീക്ഷിച്ചിരുന്ന മലബാര്‍ ദേവസ്വം പരിഷ്ക്കരണ ബില്‍ സര്‍ക്കാറിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിയതോടെ ആറായിരത്തോളം വരുന്ന മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ നിരാശയിലാണ്. ബില്‍ നിയമസഭ സമ്മേളനത്തില്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും അടക്കമുള്ളവര്‍ ഉറപ്പ് നല്കിയതായിരുന്നു. എന്നാല്‍ വാഗ്ദാനം പാഴായതോടെ ബില്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നിരിക്കുകയാണ്.
സര്‍ക്കാറിന്റെ കീഴില്‍ ഉണ്ടായിരുന്ന ഹിന്ദുമത ധര്‍മ്മസ്ഥാപന ഭരണ വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന മലബാറിലെ ക്ഷേത്രങ്ങളുടെ ഭരണം 2008 ഒക്ടോബര്‍ 2 നാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ച് ബോര്‍ഡിനു കീഴിലാക്കിയത്.എച്ച് ആര് ആന്റ് സി ഇ എന്ന പേരുമാറി മലബാര്‍ ദേവസ്വം ബോര്‍ഡ് എന്നായതല്ലാതെ നിയമത്തിലടക്കം ഒരു മാറ്റവും ഇല്ലാതെയാണ് ബോര്‍ഡ് രൂപീകരിച്ചത്. പഴയ മദ്രാസ് ചാരിറ്റബിള്‍ നിയമപ്രകാരം ഒരോ ക്ഷേത്രങ്ങള്‍ക്കും പ്രത്യേക നിയമം എന്നത് തുടര്‍ന്ന് വരികയായിരുന്നു. ഇതില്‍ മാറ്റം വരുത്തി എല്ലാ ക്ഷേത്രങ്ങള്‍ക്കുമായി ഏക സ്കിമും പൊതു ഫണ്ടും വേണ്ടമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നു വന്നിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ മലബാറിലെ ക്ഷേത്രജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പൊതു ഫണ്ട് ഏക സ്കിമും അടക്കം ബോര്‍ഡ് നിയമങ്ങള്‍ പരിഷ്കരിക്കുന്നതിനുമായ കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മലബാര്‍ ദേവസ്വം പരിഷ്ക്കരണ ബില്‍ നടപ്പില്‍ വരുത്തുമെന്ന വാഗ്ദാനമാണ് ജലരേഖയായിരിക്കുന്നത് .
തൃശ്ശൂര്‍ ജില്ലയുടെ ഒരു ഭാഗം മുതല്‍ കാസര്‍ഗോഡ് വരെയുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ 1600 ഓളം ക്ഷേത്രങ്ങളിലായി ആറായിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.ഇതില്‍ നൂറില്‍ താഴെ വരുന്ന സ്പെഷല്‍, എ ഗ്രേഡ് ക്ഷേത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി മഹാഭൂരിപക്ഷം വരുന്ന വരുമാനം കുറഞ്ഞ ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളാണ്. ഇവിടുങ്ങളിലെ ജീവനക്കാരാണ് കൃത്യമായ വേതനം ലഭിക്കാത്തതിനാല്‍ പട്ടിണിയെ അഭിമുഖീകരിക്കുന്നത്. മാസം തോറും ക്ഷേത്ര ഫണ്ടില്‍ നിന്നും തുച്ഛമായ വേതനം ലഭിക്കുന്ന വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ബോര്‍ഡിന്റെ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും കുടിശ്ശികയായാണ് ശമ്പളം ലഭിച്ചു വരുന്നത്. ഇത് പലപോഴും ഒന്നും രണ്ടും വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ലഭിക്കാറ്. നിലവില്‍ ഈ വര്‍ഷം 10 മാസത്തെ ശമ്പളം കുടിശ്ശികയാണ്.
കൂടാതെ – കോര്‍ഡിനേഷന്‍ കമ്മറ്റി , 3 അംഗ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ , ഇത് സംബന്ധിച്ച് 3 മാസത്തിനകം കോര്‍ഡിനെഷന്‍ കമ്മററി യുമായി ചര് ച്ച നടത്തി തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ജസ്റ്റിസ്, കെ.ടി തോമസ് ചെയര്‍മാനായ നിയമ പരിഷ്കാര കമ്മീഷഷനു വിടുകയും കമ്മീഷന് പരിശോധിച്ച് കരട്ബില്‍ സര്‍ക്കാറിന് നെല്കുകയും ചെയ്തു . തുടര്‍നടപടികള്‍ക്കായി സര്‍ക്കാര്‍ ഉത്തരവും നല്‍കിയതാണ്.
എന്നാല്‍ ഒന്നും തന്നെ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണു സംയുക്ത സമരസമിതി രൂപീകരിച്ച് ക്ഷേത്ര ജീവനക്കാര്‍ പ്രക്ഷോഭം തുടങ്ങുന്നത്. കമ്മീഷന് റിപ്പോര്‍ട്ട് നിയമം ആയാല്‍ നല്ല നിലയിലുള്ള മാറ്റമാണ് മലബാര്‍ ദേവസ്വം പരിഷ്കരണ ബില്ലിലൂടെ ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വരുമാനം കൂടിയ ചില ക്ഷേത്രങ്ങളിലെ ട്രസ്റ്റിമാര്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ബില്ലില്‍ സാങ്കേതികത്വം ചൂണ്ടി കാട്ടി ചുവപ്പ് നാടയില്‍ കുരുക്കുകയാണെന്ന് കേരള സ്റ്റേറ്റ് ടെബിള്‍ എംപ്ലോയിസ് കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി.വി. ശ്രീനിവാസന് ,ജോയിന്റ് കണ്‍വീനര്‍ എം.വി. ശശി , അഖില കേരള ശാന്തി ക്ഷേമ യൂണിയന് ഉത്തര മേഖല കോ ഓര്‍ഡിനേറ്റര്‍ നീരജ് എം നമ്പൂതിരി എന്നിവര്‍ കുറ്റപ്പെടുത്തി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: