കൊല്ലം: ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ളയാളെ പോലീസ് സഹായത്തോടെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവം.
ഇരവിപുരം സ്വദേശിയായ 45കാരനാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. കഴിഞ്ഞ രാത്രി ഇയാളെ എസ്എന്‍ കോളേജ് ജംഗ്ഷനടുത്ത് സംശയ സാഹചര്യത്തില്‍ പോലീസ് പിടികൂടി. ചോദ്യം ചെയ്യുന്നതിനണ്ടി
ടയില്‍ അക്രമാസക്തനായി. ഇയാളെ പണ്ടിടികൂടി ജില്ലാ ആശുപത്രിയിലെത്തിച്ചു. ബാത്ത്റൂമില്‍ പോകുന്നെന്ന വ്യാജേന ആശുപത്രിയുടെ മൂന്നാംനിലയുടെ ഓരത്തു കയറി ഇയാള്‍ ചാടി മരിക്കുമെന്ന് ഭീഷണി മുഴക്കി. വിവരമറിഞ്ഞ് കടപ്പാക്കടയില്‍നിന്നും ചാമക്കടയില്‍നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി വല വിരിച്ചു. ഒടുവില്‍ ഇയാള്‍ വലയിലേക്ക് ചാടുകയായിരുന്നു.
വീഴ്ചയില്‍ മൂക്കിന് നിസാരപരിക്കേറ്റു. നേരത്തെ തന്നെ മാനസികവിഭ്രാന്തി കാട്ടിയിരുന്നെന്ന് പോലീസ് പറഞ്ഞു. തന്നെ മക്കള്‍ തള്ളിക്കളഞ്ഞതാണെന്ന് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞു. എന്നാല്‍ അവിവാഹിതനാണെന്നും പിന്നീട് പറഞ്ഞു. ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: