കൊല്ലം: ജീവനക്കാരിയുടെ ശമ്പളത്തില്‍ നിന്നും തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മീഷനിലെ നടപടി പുരോഗമിക്കുന്നതിനിടെ തര്‍ക്കത്തിലുള്ള തുക ജീവനക്കാരിയുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചെടുത്തെന്ന പരാതിയില്‍ കമ്മീഷന് സിവില്‍ സപ്ലൈസ് ജനറല്‍ മാനേജരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
തിരുവല്ല സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്പെക്ടറുടെ ശമ്പളത്തില്‍ നിന്നും 10,561 രൂപ കോര്പ്പറേഷന് ഈടാക്കിയെന്ന പരാതിയിലാണ് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ജീവനക്കാരിയുടെ ഭര്‍ത്താവ് എസ്. ജോമോന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന് സിവില്‍ സപ്ലൈസ് ഡയറക്ടറില്‍ നിന്നും നേരത്തെ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ജീവനക്കാരി പത്തനംതിട്ട മാവേലി മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്ത 2011 ല്‍ കണ്ടെത്തിയ 8950 രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. തന്റെ ഭാര്യയുടെ വീഴ്ച കൊണ്ടല്ല ഇങ്ങനെ സംഭവിച്ചതെന്ന് പരാതിക്കാരന് അറിയിച്ചു. എന്നാല്‍ പലിശയും ചേര്‍ത്ത് ജീവനക്കാരി 10,561 രൂപ അടയ്ക്കണമെന്നായിരുന്നു സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നിലപാട്.
പരാതി കമ്മീഷന്റെ പരിഗണനയിലിരിക്കെ ഇക്കഴിഞ്ഞ ജൂണില്‍ ഇവരുടെ ശമ്പളത്തില്‍ നിന്നും തുക പിടിച്ചെടുത്തെന്നാണ് ആക്ഷേപണ്ടം. ഇത് ശരിയാണെങ്കില്‍ ജനറല്‍ മാനേജരും തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസറും നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: