കൊച്ചി : ഡിപ്ലോമാറ്റിക് ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച സ്വര്‍ണം വിട്ടുകിട്ടുന്നതിനായി ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് ശിവശങ്കര്‍. കസ്റ്റഡിയില്‍ എടുത്തതിന തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വര്‍ണം വിട്ടുകിട്ടുന്നതിനായി ശിവശങ്കര്‍ കസ്റ്റംസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
സ്വര്‍ണക്കള്ളക്കടത്തില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ട്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിലും നേരിട്ട് കൈകടത്തിയതായും തെളിവുണ്ടെന്നും എന്‍ഫോഴ്സ്മെന്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്. എന്നാല്‍ കള്ളക്കടത്തു കേസിലെ പ്രതിയുടെ സാമ്പത്തിക ഇടപാടില്‍ ശിവശങ്കര്‍ താല്‍പ്പര്യം കാണിച്ചുവെന്നത് കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നതില്‍ സംശയം ഉണ്ടെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്.
അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. കോടതി അവധിയായതിനാല്‍ പ്രത്യേക ജഡ്ജിയാകും സിറ്റിങ് നടത്തുക. ഒരാഴ്ചത്തെ കസ്ററഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം. ശിവശങ്കറിനെ കൊറോണ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഫലം നെഗറ്റീവാണ്.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാറ്റേര്‍ഡ് അക്കൗണ്ടന്റിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. ഇയാളെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിശിവശങ്കറിന്റെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യുക. അതുകൊണ്ടുതന്നെ ശിവശങ്കറിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും വേണുഗോപാലിനെ വിളിച്ചുവരുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: