2010 ജൂണ്‍ 30 -തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണമടങ്ങിയ ബാഗേജ് പിടികൂടി. സ്വര്‍ണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്, മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് എന്നിവരുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന് ആരോപണം
ജൂലൈ 7- മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറെ നീക്കി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ആളുകളുമായി ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരണം.
ജൂലൈ 11- ശിവശങ്കറിന്റെ വാടകവീട്ടില്‍ കസ്റ്റംസ് റയ്ഡ്
ജൂലൈ 14-ഒന്‍പത് മണിക്കൂറിലേറെ കസ്റ്റംസ് ചോദ്യം ചെയ്തു.
ജൂലൈ 14- ശിവശങ്കറിന് എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി സമിതി രൂപീകരിച്ചു .കുറ്റം തെളിഞ്ഞാല്‍ നടപടി എന്ന് മുഖ്യമന്ത്രി
ജൂലൈ 16- ശിവശങ്കറിനെ സര്‍വീസില്‍നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി. സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന് പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കിച്ചതതീനാണ് നടപടി എന്ന് വിശദീകകരണം.
ജൂലൈ 18- ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി തിരുവന്തപുരം പോലീസ് ക്ളബ്ബില്‍ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തു.
ജൂലൈ 27 , 28 – ശിവശങ്കറിനെ കൊച്ചി എന്‍ ഐ എ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി തുടര്‍ച്ചയായി രണ്ടുദിവസം ചോദ്യം ചെയ്തു.
ആഗസ്റ്റ് 15- കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
സെപ്റ്റമ്പര്‍ 24- സ്വപ്ന സുരേഷിനൊപ്പം ഇരുത്തി എന്‍ ഐ എ ശിവശങ്കറിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ഒക്ടോബര്‍ 8-എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു
ഒക്ടോബര്‍ 9- കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ പതിനൊന്നു മണിക്കൂര്‍് ശിവശങ്കറെ ചോദ്യം ചെയ്തു.
ഒക്ടോബര്‍15- കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്മുമ്പാകെ ഹാജരായി. ഒക്ടോബര്‍ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.
ഒക്ടോബര്‍ 16- വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തി.ശാരീരിക അവശതകള്‍ തോന്നിയതോടെ സ്വകാര്യ ആശുപത്രിയില്‍
ഒക്ടോബര്‍ 17 – സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
ഒക്ടോബര്‍ 23 – ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ഒക്ടോബര്‍ 28 വരെ അറസ്റ്റ് ചെയ്യരുത് എന്നായിരുന്നു നിര്‍ദേശം.
ഒക്ടോബര്‍ 28 – മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: