ന്യൂദല്‍ഹി: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയതായി സ്മൃതി ഇറാനി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
ഒരു പ്രഖ്യാപനം നടത്തുമ്പോള്‍ ഞാന്‍ വാക്കുകള്‍ തിരയുന്നത് വളരെ അപൂര്‍വമാണ്. അതിനാല്‍ ഇത്തവണ ലളിതമാക്കുന്നു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എത്രയും വേഗം പരിശോധന നടത്താന്‍ അഭ്യര്‍ഥിക്കുന്നു- സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: