തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ സ്വദേശി മാസങ്ങളോളും തിരുവനന്തപുരത്ത് താമസിച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചു. നിസാം , നിസാര്‍ എന്നീ പേരുകളില്‍ തിരുമല , വലിയവിള എന്നിവിടങ്ങളില്‍ വാടകയക്ക് താമസിച്ചിരുന്ന ഇയാള്‍ക്ക്തീവ്രവാദ അധോലാക സംഘങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. വിമാനത്താവളം വഴി നിരവധി തവണ സ്വര്‍ണം കടത്തിയ കേസുകളിലെ ആസൂത്രകനാണ്. തിരുമലയിലും വലിയവിളയിലും താമസിച്ചിരുന്ന നിസാം സ്വര്‍ണ്ണ ക്കടത്ത് സംഘത്തിലെ പ്രധാനിയാണ്. വിമാനത്താവളത്തില്‍നിന്ന് പലതവണ ഇയാളുടെ ഓട്ടോയിലാണ് കള്ളക്കടത്ത് സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നത്. സംശംയം ഉണ്ടാകാതിരിക്കാനാണ് ഓട്ടോറിക്ഷ ഉപയോഗിച്ചത്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മുറുകുമ്പോള്‍ പുറത്തു വരുന്നത് കേരളം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടത്തിരുന്ന അധോലോക അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍. മയക്കുമരുന്ന്, പെണ്‍വാണിഭം, അവയവമാറ്റം, കള്ളനോട്ട്, വ്യാജരേഖ നിര്‍മ്മാണം,കൊലപാതകം തുടങ്ങി പരസ്പരബന്ധിതമായ നിരവധി കേസുകളുടെ തുമ്പിലേക്കാണ് അന്വേഷണം പോകുന്നത്. രാഷ്ട്രീയക്കാര്‍, സിനിമാപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വന്‍ ശ്രൃംഖല പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് കഴിഞ്ഞ 10 വര്‍ഷം നടന്ന അപകടമരണങ്ങള്‍, ആത്മഹത്യകള്‍, സാമ്പത്തിക തട്ടിപ്പുകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എന്നിവയൊക്കെ കേന്ദ്ര അന്വേഷണ ഏജന്സികകള് വിശദമായി പരിശോധിക്കുന്നുണ്ട്.
വ്യാജ പേരില്‍ തിരുവന്തപുരത്തെ ബാങ്കുകളില്‍ നിരവധി അക്കൗണ്ടുകള്‍ തുടങ്ങിയതിന്റേയും വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിരുന്നു.
. ചെന്നെയിലെ ഒരു ട്രാവല്‍ ഏജന്‍സിയുടെ പേരില്‍ സെക്രട്ടറിയേറ്റിനു സമീപമുള്ള ബാങ്കില്‍ എടുത്ത് അക്കൗണ്ടിലൂടെ കോടികളുടെ ഇടപാടുകളാണ് നടന്നത്. കവടിയാര്‍, വലിയവിള, മരുതംകുഴി എന്നിവിടങ്ങളിലെ ദേശസാത്കൃത ബാങ്കുകളിലും അക്കൗണ്ടും ലോക്കറും വ്യാജപേരുകളില്‍ എടുത്തിട്ടുണ്ട്. ബാങ്ക് മാനേജര്‍മാരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. സംശയമുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
മരുതംകുഴിയിലെ ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുകയും ലോക്കറില്‍ കിലോകണക്കിന് സ്വര്‍ണ്ണം സൂക്ഷിക്കുകയും ചെയത് ആള് ചെന്നെ വടപഴനി, മാമ്പലം എന്നിവിടങ്ങളിലെ ബാങ്കുകളിലും നിക്ഷേപവും ലോക്കറും ഉണ്ട്. 2011, 12 വര്‍ഷങ്ങളില്‍ വന്‍ തോതില്‍ ഈ അക്കൗണ്ടുകളിലേക്ക് പണം വന്നിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിലേക്കും അന്വേഷണം എത്തി. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല പാസ്പോര്‍ട്ടിന് ആവശ്യമായ രേഖകള്‍ പോലും നിര്‍മ്മിച്ചു നല്കുന്ന മാഫിയ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ദൂരൂഹ സാഹചര്യത്തില്‍ ചിലര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതിന് മയക്കുകരുന്ന് കേസുമായി ബന്ധമുണ്ടെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.
വഞ്ചിയൂര്‍ കോടതി കേന്ദ്രീകരിച്ച് തട്ടിപ്പുകാരെ സംരക്ഷിക്കുന്ന അഭിഭാഷക സംഘത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവു ലഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: