തൃശൂര്‍: ദേശീയപാത കുതിരാനില്‍ നിര്‍മ്മിക്കുന്ന ഇരട്ട തുരങ്കങ്ങളില്‍ ഒരെണ്ണം ജനുവരിയില്‍ തുറക്കും. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ റോഡ് നിര്‍മ്മാണത്തിലെയും കുതിരാന്‍ തുരങ്ക നിര്‍മ്മാണത്തിലെയും സ്തംഭനാവസ്ഥ സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന് ഗഡ്കരിക്ക് ടി.എന്‍ പ്രതാപന് എംപി നല്കിയ കത്തിന്റെ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
കുതിരാന്‍ ഇരട്ട തുരങ്ക നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് സംബന്ധിച്ച് 2019 ജൂലൈ 5ന് കേന്ദ്ര മന്ത്രിക്ക് എംപി കത്ത് നല്‍കിയിരുന്നു. ഇതനുസരിച്ച് കേന്ദ്ര മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മെമ്പര്‍ ആര്.കെ പാണ്ഡേ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് ജനുവരിയില്‍ ഒരു തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കാന്‍ കരാറുകാരോട് നിര്‍ദ്ദേശം നല്കി. അടുത്ത തുരങ്കത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: