തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനായി എം. ശിവശങ്കര്‍ മാറുമ്പോള്‍ നാണം കെടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ ഭരണസിരാകേന്ദ്രത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി എന്ന സുപ്രധാന സ്ഥാനത്തേക്ക് ശിവശങ്കറെ അവരോധിച്ചത് പിണറായിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു. സ്വര്‍ണക്കടത്തിന്റെ ആദ്യഘട്ടത്തില്‍ ശിവശങ്കറിന്റെ പേര് പ്രതി സ്ഥാനത്ത് ഉയര്‍ന്നു കേട്ടപ്പോള്‍ തന്റെ വിശ്വസ്തനെ ഏതുവിധേനയും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു പിണറായി. എന്നാല്‍, കേന്ദ്ര ഏജന്‍സികള്‍ പിടിമുറുക്കുകയും താനും കുടുങ്ങുമെന്ന് ഉറപ്പായതോടെയുമാണ് പിണറായി തന്റെ സെക്രട്ടറി സസ്പെന്‍ഡ് ചെയ്യാന്‍ തയാറായത്. ബിജെപി അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ത്തിയ എല്ലാ കാര്യങ്ങളും യാഥാര്‍ത്ഥ്യമാണെന്ന് തെളിയുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനം പിണറായി ഒഴിയണമെന്ന ആവശ്യ അതിശക്തമാകുകയാണ്. ശിവശങ്കറിന്റെ അറസ്റ്റ് ഏതു നിമിഷവും ഉണ്ടാകാമെന്നാണ് കസ്റ്റംസ് അടക്കം അന്വേഷണ ഏജന്‍സികള്‍ നല്കുന്ന സൂചന. ഇതോടെ,ശിവശങ്കര്‍ വിഷയത്തില്‍ സിപിഎമ്മും പിണറായി പ്രതിക്കൂട്ടില്‍ ആകുകയാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിട്ടുകള്‍ക്കുള്ളിലാണ് ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വഞ്ചിയൂര്‍ ത്രിവേണി ആയുര്‍വേദ ആശുപത്രിയില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുത്തത്. ഇതു തന്നെ കേസില്‍ ശിവശങ്കറിന്റെ പങ്ക് എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതാണ്. ആയുര്‍വേദ ആശുപത്രിയില്‍ എത്തി ശിവശങ്കറിനെ ചികിത്സിക്കുന്ന ഡോക്ടര്‍ സുരേഷുമായി ആരോഗ്യ സ്ഥിതികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് കൈമാറിയത്. ശിവശങ്കറിന് ഇപ്പോഴും നടുവ് വേദനയുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ കൂടി ചികിത്സയില്‍ തുടരേണ്ടതുണ്ടെന്നുമാണ് നേരത്തെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.
കേസില്‍ അന്വേഷണ ഏജന്‍സികള്‍ നടപടികള്‍ ശക്തമാക്കിയതോടയാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. കേസില്‍ അറസ്റ്റിലാകുന്നത് ഒഴിവാകുന്നതിനുള്ള പിടിവള്ളിയാണ് കോടതി ഉത്തരവിലൂടെ ശിവശങ്കറിന് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: