കൊച്ചി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രിയും വി.കെ. ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള ചന്ദ്രിക പത്രത്തിന്റെ രണ്ടു അക്കൗണ്ടുകള്‍ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യല്‍.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കേസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് നടപടി. നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്രയും തുക ചന്ദ്രികയുടെ അക്കൗണ്ട് വഴി കൈമാറിയെന്നതാണ് കേസ്.
പാലാരിവട്ടം കോഴപ്പണവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ഇബ്രാഹിം കുഞ്ഞില്‍ നിന്നും ലഭിക്കുമെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: