മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ മുസ്ലിംലീഗ് മുന്നോട്ടുവന്നിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കേണ്ട ചുമതല ലീഗ് നേതൃത്വത്തിനാണ്. കാരണം ന്യൂനപക്ഷാവകാശങ്ങളോടൊപ്പം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണവും അനുഭവിക്കുന്നവരാണ് മുസ്ലിങ്ങള്‍. സംവരണം ഏര്‍പ്പെടുത്തിയത്, ജാതി വ്യത്യാസം മൂലം നൂറ്റാണ്ടുകളായി ചവിട്ടി താഴ്‌ത്തപ്പെട്ടിരുന്ന പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെ സമൂഹത്തിലെ ഇതര വിഭാഗങ്ങള്‍ക്കൊപ്പം എത്തിക്കാനുള്ള ഉപാധിയായിട്ടാണ്. മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ഈ അടിച്ചമര്‍ത്തലിന് വിധേയമായിട്ടില്ല. അവര്‍ക്ക് ന്യൂനപക്ഷാവകാശങ്ങള്‍ ആണ് ഭരണഘടനാ നിര്‍മാതാക്കള്‍ അനുവദിച്ചത്.
ന്യൂനപക്ഷാവകാശങ്ങളും സാമുദായിക സംവരണവും കൂടി ഒരു വിഭാഗത്തിന് നല്‍കുന്നതിനെ ഭരണഘടനാ നിര്‍മാതാക്കള്‍ അനുകൂലിച്ചിട്ടില്ല. രണ്ടവകാശങ്ങള്‍ ഒന്നിച്ചനുഭവിക്കുന്നത് നീതിയുമല്ല. പിന്നീട് സാമുദായിക സംവരണത്തില്‍ വെള്ളം ചേര്‍ത്ത് അതില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തുകയാണുണ്ടായത്. പിന്നാക്ക വിഭാഗങ്ങള്‍ക്കായി മാറ്റിവച്ചിരുന്ന സംവരണ ആനുകൂല്യം അവരില്‍നിന്നും മുസ്ലിം വിഭാഗം തട്ടിയെടുക്കുകയാണുണ്ടായത്. അങ്ങനെയാണ് മുസ്ലിങ്ങള്‍ രണ്ട് ആനുകൂല്യങ്ങള്‍ പറ്റുന്ന വിഭാഗമായി മാറിയത്. സംവരണം അനുഭവിക്കുന്ന വിഭാഗങ്ങള്‍ പ്രത്യേക മതത്തില്‍പ്പെടുന്നവരല്ല. മറിച്ച് ഹിന്ദുക്കളിലെ ചില വിഭാഗങ്ങളില്‍ മാത്രമാണ് ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം. മുസ്ലിങ്ങള്‍ക്ക് നല്‍കിയ പിന്നാക്ക സംവരണം ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള അവകാശത്തില്‍ നിന്നാണ്. മുസ്ലിങ്ങള്‍ ഈ സംവരണ ലിസ്റ്റില്‍നിന്ന് പുറത്തുപോകുന്നതോടെ ഇന്നുള്ള തര്‍ക്കത്തിന് പരിഹാരമാകും.
പിന്നാക്കജാതി സംവരണത്തില്‍ ഭൂരിഭാഗവും ഈഴവ സമുദായത്തിനാണ് ലഭിക്കുന്നതെന്നും, ജനസംഖ്യയില്‍ ഈഴവരേക്കാള്‍ കൂടുതലുള്ള മുസ്ലിങ്ങള്‍ക്ക് സംവരണാനുകൂല്യം കുറവാണ് ലഭിക്കുന്നതെന്നും പറഞ്ഞ് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. ഇതുതന്നെ പിന്നാക്ക ജാതിക്കാരുടെ സംവരണം ആരാണ് തട്ടിയെടുക്കുന്നതെന്ന് വ്യക്തമാക്കുന്നു. ഈഴവര്‍ ഹിന്ദുക്കളിലെ ജാതിയാണ്, മുസ്ലിം ഒരു മതവും. ജാതി സംവരണം മതവിഭാഗത്തിന് കൊടുക്കുന്നത് അനീതിയാണ്. ഹിന്ദുക്കളില്‍ പിന്നാക്ക വിഭാഗത്തിനു മാത്രം സംവരണം ലഭിക്കുന്നു. എന്നാല്‍ എല്ലാ മുസ്ലിങ്ങള്‍ക്കും സംവരണമുണ്ട്. മതാടിസ്ഥാനത്തില്‍ സംവരണം ഇല്ലാത്തതിനാല്‍ മുസ്ലിങ്ങളെ സംവരണ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണം.
സംവരണം തര്‍ക്കവിഷയമായിരിക്കുന്ന സ്ഥിതിക്ക് അതെക്കുറിച്ച് ഒരു വിചിന്തനം നല്ലതാണ്. മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തികാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ 10% സംവരണം ചര്‍ച്ചാവിഷയമാകണം. ന്യൂനപക്ഷാവകാശങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നത് തടയണം. രണ്ടാനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിനു നല്‍കരുത്. റദ്ദാക്കേണ്ടത് മുന്നാക്ക വിഭാഗ സംവരണമല്ല. മുസ്ലിം സംവരണമാണ്.
മുന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതുകൊണ്ട് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ദോഷമുണ്ടാകരുത് എന്നത് ശരിയാണ്. പക്ഷേ അതിന് ഒഴിവാക്കേണ്ടത് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ നിന്നും മുസ്ലിങ്ങളെയാണ്.
ന്യൂനപക്ഷാവകാശങ്ങളില്‍ 80% മുസ്ലിം വിഭാഗത്തിനാണ് ലഭിക്കുന്നത് എന്ന് ക്രൈസ്തവ മേലധ്യക്ഷന്മാര്‍ പരാതിപ്പെടുന്നു. ചുരുക്കത്തില്‍ ന്യൂനപക്ഷാവകാശങ്ങളുടെ സിംഹഭാഗവും മുസ്ലിങ്ങള്‍ ആണ് നേടുന്നത്. ഇങ്ങനെ ന്യൂനപക്ഷാവകാശവും പിന്നാക്കസംവരണവും അവര്‍ അനുഭവിച്ചു വരുന്നു.
സംവരണം സംബന്ധിച്ച തര്‍ക്കം എന്നും ഹിന്ദുക്കളെ പല തട്ടുകളിലാക്കാന്‍ തല്‍പ്പരകക്ഷികള്‍ ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ ഇപ്പോള്‍തന്നെ ഹിന്ദുക്കള്‍ സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെല്ലാം പിന്തള്ളപ്പെട്ടിരിക്കുന്നു. ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരായിത്തീര്‍ന്നിരിക്കുന്നു. ഈയവസരത്തില്‍ പ്രധാനം ഹിന്ദുഐക്യം വളര്‍ത്തിയെടുക്കുക എന്നതാണ്. മുട്ടനാടുകള്‍ തമ്മില്‍ ഇടിക്കുമ്പോള്‍ കുറുക്കന്‍ നേട്ടം കൊയ്യുന്ന പഞ്ചതന്ത്രം കഥയുടെ സാരാംശം ഉള്‍ക്കൊള്ളണം. മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ ഹിന്ദുക്കള്‍ ഒരുമിച്ച് നിന്നാല്‍ തീരുന്ന പ്രശ്‌നമേ ഇതിലുള്ളു. ഹിന്ദു എന്ന ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ സാധ്യമാകുന്നത് എല്ലാ വിഭാഗം ഹിന്ദുക്കളുടെയും ഉന്നമനമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: