കോഴിക്കോട് : അഴീക്കോട് എംഎല്‍എ കെ.എം. ഷാജിയുടെ വീട് നിര്‍മാണത്തില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കോഴിക്കോട് കോര്പ്പറേഷന്. എന്‍ഫോഴ്സ്മെന്റിന് മുമ്പാകെ നല്കിയ റിപ്പോര്‍ട്ടിലാണ് കോര്പ്പറേഷന് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് എന്‍ഫോഴ്സ്മെന്റ് കെ.എം. ഷാജി എംഎല്‍എയുടെ ആസ്തികള്‍ പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളുടെ വിശദാംശങ്ങള്‍ നല്കാന് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടത്.
കെ.എം. ഷാജിയുടെ കോഴിക്കോട്ടെ വീടിന് ഏകദേശം 1.6 കോടി രൂപ വിലമതിക്കും. വീടിന്റെ മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചിലഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചിട്ടുള്ളതാണ്. 2200 ചതുരശ്ര അടിക്കാണ് കോര്പ്പറേഷന് അനുമതി നല്‍കിയതെങ്കിലും 5400 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോര്പ്പറേഷന് എന്‍ഫോഴ്സ്മെന്റിന് കൈമാറി.
ഇതോടൊപ്പം കണ്ണൂര്‍ ചാലാടുള്ള വീടിന്റെ അന്വേഷണ റിപ്പോര്‍ട്ടും ചിറയ്ക്കല്‍ പഞ്ചായത്ത് സെക്രട്ടറി എന്‍ഫോഴ്സ്മെന്റിന് കൈമാറി. വീടിന് 28 ലക്ഷം രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: