ചവറ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഹൈന്ദവ സാംസ്കാരിക സംഘടനകള്‍ സ്ഥാപിച്ചിരുന്ന കൊടിമരവും കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന ശ്രീകൃഷ്ണന്റെ ചിത്രവും നശിപ്പിക്കപ്പെട്ട നിലയില്‍. ചിത്രത്തില്‍ കരിഓയില്‍ ഒഴിക്കുകയും കൃഷ്ണന്റെ ചിത്രം പതിച്ച ഫ്ളക്സ് ബോര്‍ഡ് അടിച്ചുതകര്‍ത്ത ശേഷം കത്തിച്ച നിലയിലുമാണ്. ഇതില്‍ പ്രതിഷേധിച്ചും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രകടനം നടത്തി.
ഹൈന്ദവ സാംസ്കാരിസംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ച് പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതശ്രമാണ് നടന്നതെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ ആരോപിച്ചു. ചില രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നുഴഞ്ഞുകയറിയ മതതീവ്രവാദികളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതിഷേധ കൂട്ടായ്മയില്‍ ഹിന്ദു ഐക്യവേദി ചവറ മേഖലാ പ്രസിഡന്റ് ആര്. മുരളീധരന്, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് സി. രഞ്ജിത്ത്, എം. തമ്പാന്, എം.കെ. ജയകൃഷ്ണന്, എച്ച്. മിഥുന്, കൃഷ്ണന്‍നട ശാഖ കാര്യവാഹ് ചന്ദ്രുജി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരായ പത്മകുമാര്‍, സഞ്ജയ്, ശബരി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: