കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ പതിവു പഥസഞ്ചലനങ്ങള്‍ ഒഴിവാക്കി ആര്‍എസ്എസ് വിജയദശമി ആഘോഷം. അഞ്ചു സ്വയം സേവകര്‍ വീതം പൂര്‍ണ്ണ ഗണവേഷത്തില്‍ ഒരുമിച്ചുകൂടിയാണ് ആഘോഷം സംഘടിപ്പിച്ചത്. പ്രാന്തസാംഘിക്കിന്റെ ഭാഗമായി വ്യായാംയോഗ്, യോഗാസനം, ഗണഗീതം എന്നിവയ്ക്കു ശേഷം നാഗ്പൂരില്‍ നിന്ന് വിജയദശമി
ആഘോഷത്തിന്റെ ഭാഗമായുള്ള സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വിജയദശമി പ്രഭാഷണം ശ്രവിച്ചു. തുടര്‍ന്ന് കേസരി വാരിക പ്രചാരപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടന ചടങ്ങ് നടന്നു. കോഴിക്കോട് മഹാനഗരത്തില്‍ 134 ല്‍ 131 സ്ഥലങ്ങളില്‍ ഗടശാഖകളായി നടന്ന ആഘോഷത്തില്‍ അയ്യായിരത്തിലധികം സ്വയംസേവകര്‍ പങ്കെടുത്തു. ആര്‍എസ്എസ് സംസ്ഥാന – വിഭാഗ് – ജില്ലാ കാര്യകര്‍ത്താക്കള്‍ വിവിധയിടങ്ങളില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: