തൃശൂര്‍: വളരുന്ന തലമുറയില്‍ സേവനമനോഭാവം സൃഷ്ടിക്കാന്‍ സാധിക്കുക മാതൃശക്തിക്കാണെന്ന് ഡോ. ജെ പ്രമീള ദേവി. സേവനം, നിസ്വാര്‍ത്ഥത എന്നിവ മനുഷ്യനെ മൃഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ഘടകമാണെന്ന ചിന്തകള്‍ കുട്ടികളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ കഴിയുന്നതും മാതൃശക്തിക്കാണെന്നും അവര്‍ പറഞ്ഞു. സേവാഭാരതി കേരളത്തിന്റെ ഓണ്‍ലൈനിലൂടെ നടന്ന സംസ്ഥാന മാതൃ പ്രതിനിധി സമ്മേളനം തൃശൂര്‍ പരമേശ്വരീയത്തില്‍ ഉദ്ദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
തങ്ങളുടെ വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും ചിന്തയിലൂടെയും സാമൂഹ്യബോധം സൃഷ്ടിയ്‌ക്കാന്‍ കഴിയുക അമ്മമാര്‍ക്കാണ്. സമൂഹത്തില്‍ നിശ്ശബ്ദതയോടെ നിരന്തരമായി സേവനം ചെയ്യുന്ന സേവാഭാരതിയിലൂടെ ഇത്തരം കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ മാതൃശക്തി തയ്യാറാകണമെന്നും അവര്‍ സൂചിപ്പിച്ചു. ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് ഡോ.ആശ ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.
സേവാഭാരതി ദേശീയ കമ്മിറ്റി അംഗം .വി.ഭാനുമതി സേവാസന്ദേശം നല്‍കിയ യോഗത്തില്‍ സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. കെ.പ്രസന്നമൂര്‍ത്തി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന്‍, പുനര്‍ജ്ജനി കൗണ്‍സിലിങ് കോര്‍ഡിനേറ്റര്‍ സീതു അനീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: