തിരുവനന്തപുരം: ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ ഉള്‍പ്പെടുത്തിയ സ്മരണിക പുറത്തിറക്കും. കോവിഡ് പശ്ചാത്തലത്തില്‍ ശോഭായാത്ര ഒഴിവാക്കി നടത്തിയ വ്യത്യസ്ഥ പരിപാടികളുടെ സമഗ്ര വിവരങ്ങള്‍ അടങ്ങുന്നതാണ് സ്മരണിക. ആനന്ദ നൃത്തം എന്നു പേരിട്ടിരിക്കുന്ന സ്മരണികയുടെ മുഖചിത്രം വിജയദശമി ദിനത്തില്‍ പ്രമുഖ സംവിധായകന് വിജി തമ്പി പ്രകാശനം ചെയ്തു. ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി. ഹരികുമാര്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍, ജില്ലാ സമിതിയംഗം ടി നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: