ന്യൂദല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന്് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ദേവ് ആശുപത്രി വിട്ടു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കപില്‍ദേവിനെ ന്യൂദല്‍ഹിയിലെ ഫോര്‍ടിസ് എസ്കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഇന്നലെ ഉച്ചകഴിഞ്ഞാണ് കപില്‍ദേവിനെ ഡിസ്ചാര്‍ജ് ചെയ്തത്. കപില്‍ സുഖമായിരിക്കുന്നയെന്നും ഉടനെ തന്നെ അദ്ദേഹത്തിന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: