ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ലിവര്‍പൂളിന്റെ ജയം. തുടക്കത്തില്‍ പെനാല്‍റ്റിയിലൂടെ സാന്‍ഡര്‍ ബെര്‍ജി ഷെഫീല്‍ഡിനെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് മുമ്പ് തന്നെ റോബര്‍ട്ടോ ഫിര്‍മിനോ ഗോള്‍ മടക്കി. പിന്നീട് ഡിയോഗോ ജോട്ടയും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ വിജയം നേടി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം തട്ടകത്തില്‍ വീണ്ടും തോല്‍വി. ചെല്‍സിയുമായി ഗോള്‍ രഹിത സമനില പാലിച്ചു. 48 വര്‍ഷത്തിനു ശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം തട്ടകത്തിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ജയം നേടാന്‍ കഴിയാതെ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: