അബുദാബി: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് 196 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച്് വിക്കറ്റിന് 195 റണ്‍സ് എടുത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക് 21 പന്തില്‍ രണ്ട് ഫോറം ഏഴു സിക്സറും ഉള്‍പ്പെടെ 60 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
ഇഷാന് കിഷന് 36 പന്തില്‍ 37 റണ്‍സ് എടുത്തു. നാലു ഫോറും ഒരു സിക്സറും അടിച്ചു. സൂര്യകുമാര്‍ യാദവ് 26 പന്തില്‍ നാല്‍പ്പത് റണ്‍സ് അടിച്ചെടുത്തു. തിവാരി 25 പന്തില്‍ നാല് ഫോറും ഒരു സിക്സറും അടക്കം 34 റണ്‍സ് അടിച്ചെടുത്തു. രാജസ്ഥാന് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റ് നേടി. നാല് ഓവറില്‍ മുപ്പത് റണ്‍സാണ് വിട്ടുകൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: