ന്യൂദല്‍ഹി: നമുക്ക് നമ്മുടെ സാധനങ്ങളില്‍ അഭിമാനംതോന്നുമ്പോള്‍ ലോകമെങ്ങുംതന്നെ അവയോട് ഒരു ജിജ്ഞാസ വര്ധിക്കുവാന് തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
നമ്മുടെ ആധ്യാത്മികത, യോഗ, ആയുര്‍വ്വേദം എന്നിവ ലോകത്തെ മുഴുവന്‍ ആകര്‍ഷിച്ചതുപോലെ. നമ്മുടെ പല കളികളും ലോകത്തെ ആകര്‍ഷിക്കുന്നു. മന്‍കിബാത്തില്‍ മോദി പറഞ്ഞു. ഈയിടെ നമ്മുടെ ഞാണിന്‍മേല്‍ക്കളിയും പല രാജ്യങ്ങളിലും പ്രചരിക്കുകയാണ്. അമേരിക്കയില്‍ ചിന്മയ പാടണ്‍കറും പ്രജ്ഞാ പാടണ്‍കറും തങ്ങളുടെ വീട്ടില്‍ത്തന്നെ ഞാണിന്മേല്ക്കളി പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയും വിജയം വരിക്കാനാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നതേയില്ല.
അമേരിക്കയില്‍ ഇന്ന് പല സ്ഥലങ്ങളിലും ഞാണിന്മേല്കളി പരിശീലന കേന്ദ്രങ്ങള്‍ നടക്കുന്നു. വളരെയധികം അമേരിക്കന്‍ യുവാക്കള്‍ ഞാണിന്മേല്കളി പഠിക്കുന്നു. ഇന്ന് ജര്‍മ്മനി, പോളണ്ട്, മലേഷ്യ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ ഞാണിന്മേല്ക്കളിക്ക് വളരെ പ്രചാരം ലഭിക്കുകയാണ്. ഇപ്പോള്‍ ഇതിന്റെ ലോക ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചിരിക്കയാണ്, അതില്‍ പല രാജ്യങ്ങളില്‍ നിന്നും ആളുകള്‍ പങ്കെടുക്കുകയും ചെയ്യുന്നു. നമ്മുടെയുള്ളില്‍ ഒരു അസാധാരണമായ വളര്‍ച്ച ഉണ്ടാക്കുന്ന അനേകം കളികള്‍ ഭാരതത്തില്‍ പ്രാചീനകാലം മുതല്ക്കേ ഉണ്ടായിരുന്നു.
നമ്മുടെ മനസ്സിനെയും, ശരീരസന്തുലനത്തെയും ഒരൂ പുതിയ തലത്തിലേക്കുയര്‍ത്തുന്നു. എന്നാല്‍ ഒരുപക്ഷേ, പുതിയ തലമുറയിലെ യുവാക്കള്‍ക്ക് ഞാണിന്മേല്കളി അത്രയ്ക്ക് പരിചയമില്ല. തീര്‍ച്ചയായും ഇതെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സര്‍ച്ച് ചെയ്യുകയും കാണുകയും ചെയ്യൂ. നരേന്ദ്രമോദി ആവശ്യപ്പെട്ടു
നമ്മുടെ രാജ്യത്ത് എത്രയോ ആയോധനകലകളുണ്ട്. നമ്മുടെ യുവസുഹൃത്തുക്കള്‍ ഇതേക്കുറിച്ചും അറിയണം, ഇവ പഠിക്കണം എന്നു ഞാനാഗ്രഹിക്കുന്നു. കാലനുസൃതമായ പുതുമയും ഇവയ്ക്കു നല്‍കൂ. ജീവിതത്തില്‍ പുതിയ വെല്ലുവിളികളില്ലെങ്കില്‍ വ്യക്തിത്വത്തിലെ ശ്രേഷ്ഠത പ്രകടമാവുകയില്ല. അതുകൊണ്ട് നിങ്ങള്‍ സ്വയം വെല്ലുവിളികള്‍ ഉയര്ത്തിക്കൊണ്ടേ ഇരിക്കൂ. പ്രധാനമന്ത്രി ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: