കരുനാഗപ്പള്ളി: സ്വന്തമായൊരു വീട് എന്ന ഇര്‍ഫാന്റെ സ്വപ്നം യാഥാര്‍ഥ്യമായി. കരുനാഗപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് സഹപാഠിക്കായി നിര്‍മിച്ച വീടാണ് കൈമാറിയത്.
പിതാവിന്റെ ഗള്‍ഫ് യാത്രയുടെ തലേദിവസമുണ്ടായ ബൈക്ക് അപകടത്തില്‍ ഇര്‍ഫാന്റെ മാതാവ് മരിച്ചു. പിതാവ് ഗുരുതര പരിക്കുകളോടെ ശരീരം തളര്‍ന്ന് കിടപ്പിലായി. അഞ്ചു വയസ്സുണ്ടായിരുന്ന ഇര്ഫാന് അപകടത്തില്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് സുഖമില്ലാത്ത പിതാവിനും സഹോദരിക്കുമൊപ്പം ഇര്ഫാന് ബന്ധുവീട്ടിലായിരുന്നു ജീവിച്ചത്. സ്വന്തം വീട്ടിലേക്ക് എന്നെങ്കിലുമൊരിക്കല്‍ താമസം മാറ്റണമെന്നത് അവന് സ്വപ്നമായിരുന്നു. ഈ സ്വപ്നമാണ് സഹപാഠികള്‍ ഇപ്പോള്‍ സാക്ഷാത്കരിച്ചത്.
കുലശേഖരപുരം കുഴിവേലി ജംഗ്ഷന് വടക്കുവശം നിര്‍മിച്ച സ്നേഹഭവനത്തിന്റെ താക്കോല്‍ദാനം എ.എം. ആരിഫ് എംപിയും ഭവന സമര്‍പ്പണം ആര്. രാമചന്ദ്രന് എംഎല്‍എയും നിര്‍വഹിച്ചു. മറ്റത്ത് രാജന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, പ്രോഗ്രാം ഓഫീസര്‍ എല്‍. ഗീതാകുമാരി, ശ്രീലേഖ കൃഷ്ണകുമാര്‍, ജേക്കബ് ജോണ്‍, വി. രാജന്‍പിള്ള, ജി.കെ. ഹരികുമാര്‍, പി.ബി. ബിനു, കെ.ജി. പ്രകാശ്, ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: