ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്
ഭാവിയില്‍ സാമ്പത്തിക സ്വാതന്ത്ര്യവും അന്തര്‍ദേശീയ സഹകരണവും ഉറപ്പാക്കാനായി വിദേശ നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും അവസരം കൊടുക്കുമ്പോള്‍ അവ നമ്മുടെ വ്യവസ്ഥകളെ പൂര്‍ണമായി അംഗീകരിക്കുന്നുണ്ടെന്ന് പരസ്പരം ഉറപ്പാക്കണം. സമവായത്തിലൂടയെ ഇതു സാധ്യമാകൂ.
സ്വാശ്രയത്വം എന്ന വക്കില്‍ തന്നെ സ്വത്വം കിടപ്പുണ്ട്. നമ്മുടെ വഴിയും വിധിയും നിര്‍ണയിക്കുന്നത് നമ്മുടെ കാഴ്ചപ്പാടുകളായിരിക്കും. ലോകത്തിലെ മറ്റുള്ളവര്‍ നടത്തുന്ന വൃഥാവ്യായാമങ്ങളിലൂടെ ഏതെങ്കിലും ഉന്നത സ്ഥാനത്തെത്താന്‍ നമുക്കായാല്‍ അത് മഹാകാര്യം തന്നെയാണ്. എന്നാല്‍ അവിടെ ‘സ്വത്വ’ത്തിന്റെ വികാരമോ പങ്കാളിത്തമോ ഉണ്ടാകില്ല.
ഉദാഹരണത്തിന് കാര്‍ഷിക നയം രൂപീകരിക്കുമ്പോള്‍ അത് നമ്മുടെ കര്‍ഷകരെ ശാക്തീകരിക്കുന്നതാകണം. വിത്തുശേഖരണം, വളവും കീടനാശിനികളും ശേഖരിക്കല്‍ എന്നിവയെല്ലാം തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നും സാധ്യമാക്കാന്‍ അവര്‍ക്ക് കഴിയണം. ഉല്‍പ്പന്നം ശേഖരിക്കാനും സംസ്ക്കരിക്കാനുമുള്ള മാര്‍ഗങ്ങള്‍ അവരെ പഠിപ്പിക്കണം. അതിനു വേണ്ട സഹായങ്ങള്‍ ലഭ്യമാക്കണം.
നമുക്ക് വിശാലവും വേരോട്ടമുള്ളതുമായ ഒരു കാര്‍ഷിക ചരിത്രമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ നയങ്ങള്‍ അവരെ ആധുനിക കൃഷിശാസ്ത്രം ബോധ്യപ്പെടുത്തുന്നതും അതിനെ കാലപ്പഴക്കമുള്ള അനുകാലിക പ്രസക്തിയുള്ള പരമ്പരാഗത കൃഷിരീതികളോട് ചേര്‍ത്തു വയ്ക്കാന്‍ സഹായിക്കുന്നതുമാകണം.
ആധുനിക ഗവേഷണ ഫലങ്ങളുടെ സഹായത്തോടെ മധ്യവര്‍ത്തികളുടെയും കമ്പോള ശക്തികളുടെയും ഇടപെടലില്ലാതെയും കണ്ടുപിടുത്തങ്ങളുടെ പ്രായോജകര്‍ ആഗ്രഹിക്കും പോലെ ലാഭ നിബന്ധനകള്‍ വാഖ്യാനിക്കപ്പെടാതെയും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പനങ്ങള്‍ വിറ്റഴിക്കാന്‍ കഴിയണം. അത്തരം ഒരു നയം മാത്രമെ സ്വദേശി കാര്‍ഷിക നയം എന്ന ഭാരതീയ സങ്കല്‍പ്പത്തോട് ചേര്‍ന്നു പോകൂ. നിലവിലെ കാര്‍ഷിക-സാമ്പത്തിക സംവിധാനത്തില്‍ ഇതു നടപ്പാക്കുക പ്രയാസമായേക്കാം. അത്തരമൊരു സാഹചര്യത്തില്‍ ഉചിതമായ ഒരു അന്തരീക്ഷം ഉണ്ടാകുവാനുള്ള നയ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കണം.
നമ്മുടെ സാമ്പത്തിക, കാര്‍ഷിക, തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ ‘സ്വ’ ചേര്‍ത്തുവയ്ക്കാനുള്ള ക്രിയാത്മകമായ ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. വിശാലമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനങ്ങള്‍ക്കും ഒടുവിലാണ് പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചതും കൊണ്ടുവന്നതും. മുഴുവന്‍ വിദ്യാഭ്യാസ മേഖലയ്ക്കും ഒപ്പം സംഘവും അതിനെ സ്വാഗതം ചെയ്തു. സ്വദേശിയുടെ സാധ്യതകള്‍ കണ്ടെത്താനുള്ള മഹത്തായ പരിശ്രമമാണ് ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നുള്ളത്.
എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ അവസാന നിമിഷം വരെയും കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും വേണം. മേല്‍പ്പറഞ്ഞ വിശാലമായ പരിപ്രേഷ്യങ്ങളില്‍ കൂടി നമുക്ക് ‘സ്വ’-സ്വത്തും എന്ന വികാരം ഉണ്ടാക്കിയെടുക്കാന്‍ കഴിയണം. ഇതുവഴി നമുക്ക് ശരിയായ ദിശയില്‍ മുന്നേറാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: