ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും ന്യൂനപക്ഷങ്ങളെന്ന് വിളിക്കപ്പെടുന്നവര്‍ക്കിടയിലും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയും വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയുമാണ് ഈ ശ്രമം പുരോഗമിക്കുന്നത്. ഈ ഗൂഢസംഘമാകട്ടെ ‘ഭാരത് തേരെ ടുകഡെ ഹോംഗെ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു.
ഭാരതത്തിന്റെ ഏകതയെ തകര്‍ക്കുവാനും ആഗോള അധിനിവേശത്തിനു വേണ്ടിയുള്ള അസ്വാഭാവികമായ ഒരു രാഷ്ട്രീയ, വിഭാഗീയ, ശിഥിലീകരണ പ്രവണതകളുടെ കൂട്ടായ്മ ഇവിടെ ദൃശ്യമാണ്. കാര്യത്തെ ആഴത്തില്‍ മനസിലാക്കി സാവധാനം മുന്നേറാന്‍ നമുക്കാകണം. ഇവരുടെ സ്വാധീനത്തില്‍പ്പെടാതെ സമധാനപരവും ഭരണഘടനാനുസൃതവുമായ മാര്‍ഗങ്ങളിലൂടെ സമാജത്തെ ഏകോപിപ്പിക്കുവാന്‍ നമുക്കാകണം.
സ്വയം നിയന്ത്രണത്തോടും സമചിത്തതയോടും എല്ലാവരുടെയും താത്പര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും മുന്നേറാനായാല്‍ പരസ്പര വിശ്വാസത്തിന്റേതായ അന്തരീക്ഷം നിലനിര്‍ത്താനാകും. ഗതകാല ഭിന്നതകളെ ഇല്ലാതാക്കാന്‍ ഇതുവഴി കഴിയും. അതേസമയം, വൈരുധ്യം നിറഞ്ഞ സമീപനങ്ങള്‍ പരസ്പര വിശ്വാസമില്ലായ്ക്ക് കാരണമാകും. പ്രതിക്രിയാത്മകവും ഭയജന്യവുമായ എതിര്‍പ്പുകള്‍ അനിയന്ത്രിതമായ കലാപത്തിനും അതുവഴി ജനങ്ങളില്‍ വിഭാഗീയത ശക്തിപ്പെടാനും ഇടനല്കും
നമ്മില്‍ എല്ലാവരിലുമായി നിലകൊള്ളുന്ന പൊതു അസ്മിത എന്ന വിശാല സത്വത്തെ അംഗീകരിക്കുക വഴി നമുക്ക് പരസ്പര വിശ്വാസം, സ്നേഹം, സാഹോദര്യം എന്നിവയുടെ അന്തരീക്ഷം വളര്‍ത്താനാകും. രാഷ്ട്രീയ ലാഭ നഷ്ടങ്ങള്‍ കണക്കാക്കി നാം ചാഞ്ചാടിക്കൊണ്ടിരിക്കരുത്.
ഭാരതത്തില്‍ നിന്നും ഭാരതീയതയെ അടര്‍ത്തി മാറ്റാനാവില്ല. ഇതിനു നടന്നിട്ടുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടെ ഉള്ളൂ എന്ന കാര്യം നാം മറക്കരുത്. ഭാരതത്തിന്റെ വൈകാരികമായ അന്തര്‍ധാര, വിവിധ വിശ്വാസങ്ങളെ പിന്തുണക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സവിശേഷത ഹിന്ദു സംസ്ക്കാരം, പാരമ്പര്യം എന്നിവയുടെ ഉപോല്പ്പന്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: