ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധിക്
പൗരത്വ നിമയ ഭേദഗതി ഏതെങ്കിലും മത വിഭാഗത്തിന് എതിരല്ല. ഭാരത്തിലേക്ക് വരുന്ന വിദേശീയര്‍ക്ക് പൗരത്വം ലഭിക്കുവാനുള്ള ഭരണഘടനാ ചട്ടങ്ങള്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുസ്ലീം ജനസംഖ്യയെ നിയന്ത്രിക്കുന്നതിനുള്ള ഒന്നാണ് പുതിയ നിയമം എന്ന തെറ്റിദ്ധാരണ പ്രചരിപ്പിച്ച് നമ്മുടെ മുസ്ലീം സഹോദരന്മാരെ നിയമത്തെ എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ വഴിതെറ്റിച്ചു.
ഈ പ്രത്യേക സാഹചര്യം മുതലെടുത്ത അവസരവാദികള്‍ പ്രതിഷേധങ്ങളുടെ പേരില്‍ ആസൂത്രിത അതിക്രമങ്ങള്‍ അഴിച്ചു വിടുകയും സാമൂഹ്യ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തു. ഇതിന്റെ പ്രത്യാഘാതമെന്നോണം നമ്മുടെ രാജ്യത്ത് ഉത്കണ്ഠാജനകമായ ഒരു അന്തരീക്ഷമുണ്ടാവുകയും സമുദായ സൗഹാര്‍ദത്തിന് ഭീഷണി ഉണ്ടാവുകയും ചെയ്തു.
ഇതു പരിഹരിക്കുന്നതിനായി ഏന്തെങ്കിലും ആലോചിക്കുവാനും ചെയ്യുവാനും കഴിയും മുന്‍പ് തന്നെ കൊറോണ മഹാമാരി കടന്നുവന്ന് പിടിമുറുക്കി. സംഘര്‍ഷം ഊതിക്കത്തിക്കാന്‍ കലാപകാരികളും അവസരവാദികളും അണിയറയില്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ കൊറോണയെ പറ്റിയുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ പൊതുബോധതലത്തിലോ മാധ്യമങ്ങളുടെ തലക്കെട്ടിലോ ഇവ കടന്നു വരുന്നില്ല. ഇത്തരം കൃത്യങ്ങള്‍ പെരുപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളുടെ ശ്രദ്ധയിലെ ഇവയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: