ആലപ്പുഴ: മോട്ടോര്‍ സൈക്കളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കില്‍ വാഹനം ഓടിക്കുന്ന ആള് മോട്ടോര്‍ വാഹന നിയമം പ്രകാരം 1000 രൂപ പിഴ അടയ്ക്കണം. കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് മൂന്നു മാസം അയോഗ്യത കല്പ്പിക്കുവാന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
മോട്ടോര്‍ വാഹന നിയമം പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ച് പിഴത്തുക 500 രൂപയാക്കിയിട്ടുണ്ട്. കോമ്പൗണ്ടിങ് ഫീ അടച്ചാലും ഡ്രൈവിങ് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കല്‍, ഡ്രൈവര്‍ റിഫ്രഷര്‍ ട്രെയിനിങ് കോഴ്സ്, കമ്മ്യൂണിറ്റി സര്‍വ്വീസ് പൂര്‍ത്തിയാക്കല്‍ എന്നിവയില്‍നിന്ന് ഡ്രൈവറെ ഒഴിവാക്കുന്നില്ല.
ഒക്ടോബര്‍ ഒന്നു മുതല്‍ മോട്ടോര്‍ വാഹന നിയമം പ്രകാരം പൊലീസ് ഓഫീസര്‍ക്കോ, മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ പരിശോധന സമയത്ത് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതു കണ്ടാല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് പിടിച്ചെടുക്കുവാനും ആയത് ബന്ധപ്പെട്ട ലൈസന്‍സിങ് അധികാരിക്ക് ലൈസന്‍സ് അയോഗ്യത കല്പ്പിക്കാന് ശുപാര്‍ശ ചെയ്യാനും ഒറിജനല്‍ ലൈസന്‍സ് അയച്ചു കൊടുക്കാനും അധികാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: