കട്ടപ്പന: നരിയംപാറയില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവായ മനു മനോജിനെതിരെ പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെ എട്ടോടെയാണ് 16കാരിയായ പെണ്‍കുട്ടി വീട്ടില്‍വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. 40 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സമീപവാസിയായ മനു മനോജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കാട്ടി കട്ടപ്പന ഡിവൈഎസ്പിയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അതേ സമയം ഓട്ടോറിക്ഷ ഡ്രൈവറായ മനു ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കട്ടപ്പന പോലീസ് അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍, സിഐ.വിശാല്‍ ജോണ്സണ്, എസ്ഐ സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
കഴിഞ്ഞമാസം ആദ്യം ഉടുമ്പന്‍ചോലയിലെ ലയത്തില്വെച്ച് ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സിഐറ്റിയു നേതാവിനെ ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. അരുവിളാന്ചാല് ഒട്ടാത്തി എസ്എംഎല്‍ എസ്റ്റേറ്റ് ലയത്തിലെ ചുരുളിക്കെതിരെയാണ് ഉടുമ്പന്‍ചോല പോലീസ് ഒന്നരമാസം മുമ്പ് കേസെടുത്തത്.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി
കട്ടപ്പന: പീഡന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കട്ടപ്പന ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
കാഞ്ചിയാറ്റില്‍ ഡിവൈഎഫ്ഐ നേതാവ് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്, പിന്നാലെ പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തിരുന്നു. സമീപവാസിയായ മനു മനോജ് എന്നയാള്‍ക്കെതിരെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
യുവമോര്‍ച്ച ജില്ലാ ജന. സെക്രട്ടറി വിനീത് വെണ്ണിപ്പറമ്പില്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്കി.
ജില്ലാ കമ്മിറ്റിയംഗം വൈഖരി ജി. നായര്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജീമോന്‍ ജോസഫ്, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുമോദ് കല്ത്തോട്ടി, ജനറല്‍ സെക്രട്ടറി അരുണ്‍ മറ്റപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി.
ഈ ദരുണമായ സംഭവത്തിന് കാരണക്കാരനായ പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി യുവമോര്‍ച്ച മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: