Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മലനാട് ക്രൂയിസ് ടൂറിസം പദ്ധതിയില്‍ തെയ്യത്തെ ഉള്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി

തെയ്യത്തെ ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള കോലധാരികളുടെ സംഘടനയും ഭക്തജനങ്ങളും സമര്‍പ്പിച്ച പരാതിയില്‍ തീര്‍പ്പാകുന്നതു വരെ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തെയ്യം സംബന്ധമായ ഒരു കാര്യവും ടൂറിസം പദ്ധതിക്കായി ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 23, 2020, 10:24 pm IST
in Travel

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ സ്‌കീം പ്രകാരം കേരളത്തിനനുവദിച്ച മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയില്‍ വടക്കേമലബാറിലെ അനുഷ്ഠാനമായ തെയ്യത്തെ ഉള്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി. റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കുന്ന തെയ്യം ക്രൂയിസ് പദ്ധതിയില്‍ തെയ്യത്തെ ടൂറിസ്റ്റുകള്‍ക്കു വേണ്ടി പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിനെതിരെ  ഉത്തരമലബാര്‍ തെയ്യം അനുഷ്ഠാന അവകാശ സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ആശയാണ് വിധി പ്രഖ്യാപിച്ചത്.

പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ചെറുകുന്നിനടുത്തുള്ള തെക്കുമ്പാട് ദ്വീപ് കേന്ദ്രീകരിച്ചാണ് തെയ്യം ക്രൂയിസ് ടൂറിസം എന്ന പദ്ധതി നടപ്പാക്കിവരുന്നത്. തെയ്യത്തെ ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള കോലധാരികളുടെ സംഘടനയും ഭക്തജനങ്ങളും സമര്‍പ്പിച്ച പരാതിയില്‍ തീര്‍പ്പാകുന്നതു വരെ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തെയ്യം സംബന്ധമായ ഒരു കാര്യവും ടൂറിസം പദ്ധതിക്കായി ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

തെയ്യം ഒരു അനുഷ്ഠാനമായതിനാലും വിശ്വാസികള്‍ ദൈവത്തിന് തുല്യമായാണ് തെയ്യക്കോലങ്ങളെ കാണുന്നത് എന്നതിനാലും തെയ്യത്തെ ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

കേരളം നല്‍കിയ പ്രോജക്ടിന് സ്വദേശ് ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തി അംഗീകാരം നല്‍കുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സെന്‍ട്രല്‍ കോണ്‍സല്‍ വി. ഗിരീഷ്‌കുമാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. ശ്യാം പത്മനും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവ. പ്ലീഡര്‍ വിനീതയും ഹാജരായി.

തെക്കുമ്പാട് ദ്വീപില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്കു വേണ്ടി തെയ്യത്തിന്റെ സ്റ്റേജ് ഷോ നടത്താനുള്ള പെര്‍ഫോര്‍മിംഗ് യാര്‍ഡ് നിര്‍മ്മിക്കുന്നതടക്കമുള്ള പദ്ധതിയാണ് കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ആസൂത്രണം ചെയ്തിരുന്നത്. തെയ്യത്തെ ഒരു അനുഷ്ഠാനം എന്ന നിലയില്‍ ആരാധിക്കുകയും ആചാരം എന്ന നിലയില്‍ ആദരിക്കുകയും ചെയ്യുന്നവര്‍ ഇതിനെതിരെ കോലധാരികളുടെയും കാവധികാരികളുടെയും കൂട്ടായ്‌മ സംഘടിപ്പിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ടൂറിസം പദ്ധതിയില്‍ വടക്കേമലബാറിന്റെ അനുഷ്ഠാനമായ തെയ്യത്തെ പൊതുവേദിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തെ വിലക്കിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തപസ്യ കലാസാഹിത്യ വേദി സ്വാഗതം ചെയ്തു.

Tags: courtTheyyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

Kerala

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി

Kerala

ഡോ.വന്ദന ദാസ് വധക്കേസ് : വിധി ഈ മാസം 17ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.