തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി സിപിഎം സഖ്യമുണ്ടാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ശ്രീജ നെയ്യാറ്റിന്‍കരയുടെ പ്രസ്താവനയിലാണ് സിപിഎമ്മിന്റെ മതതീവ്രമുഖം പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രനുമായി വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി നീക്കുപോക്ക് ചര്‍ച്ച നടത്തിയത് താനാണെന്നും ശ്രീജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ വരെ പിന്‍വലിപ്പിച്ചിരുന്നു എന്നും അവര്‍ വ്യക്തമാക്കി.
ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫുമായിട്ടായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നീക്കുപോക്ക്. എന്നാല്‍ നീക്കു പോക്ക് നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടിയെ പരസ്യമായി അംഗീകരിക്കാനോ രാഷ്ട്രീയമായി ഉള്‍ക്കൊള്ളാനോ എല്‍ ഡി എഫ് തയ്യാറായിരുന്നില്ല… ഇലക്ഷന് പ്രചാരണ പ്രവര്‍ത്തനങ്ങളിലടക്കം എങ്ങും ആ അസ്പര്‍ശ്യത നിലനിന്നിരുന്നു അതവരുടെ പൊളിറ്റിക്കല്‍ സ്ട്രാറ്റജി ആയിരിക്കാം… പക്ഷേ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ലെന്ന് സി പി എം പറയുന്നു അതും സ്ട്രാറ്റജി ആണോ …? പക്ഷേ സി പി എമ്മേ നിങ്ങള്‍ ചാനലുകളില്‍ വന്നിരുന്ന് പറയുന്ന ആ നുണകേട്ട് ഞാന്‍ കുറെ ചിരിച്ചു….
കാരണം കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ നീക്കു പോക്ക് ചര്‍ച്ച നടത്തിയത് എന്റെ നേതൃത്വത്തിലായിരുന്നു…. ആരുമായിട്ടെന്നറിയാമോ? സഖാവ് കടകംപള്ളി സുരേന്ദ്രനുമായി… ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍… തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെല്‍ഫെയര്‍ പാര്‍ട്ടി തെരെഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ വരെ പിന്‍വലിപ്പിച്ചു… അതേ നീക്കുപോക്കാണ് ഇത്തവണ യു ഡി എഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്നത്… അതിനെ നിങ്ങള്‍ക്ക് രാഷ്ട്രീയമായി വിമര്‍ശിക്കാം… ഒരു പ്രശ്നവുമില്ല പക്ഷേ ആര് എസ് എസിനോട് ഉപമിക്കലും മറ്റും നടത്തുമ്പോള്‍ ഒന്ന് ആലോചിക്കണ്ടേ സി പി എമ്മേ കഴിഞ്ഞ തവണ ഇല്ലാത്ത മത തീവ്രവാദം ഇപ്പോള്‍ നിങ്ങള്‍ക്കെവിടെ നിന്നുണ്ടായി?
സി പി എം നേതാക്കള്‍ ചാനലിലിരുന്ന് യു ഡി എഫ് നേതാക്കളോട് നിങ്ങള്‍ ജമാഅത്തെ ഇസ്ലാമിയെ അംഗീകരിക്കുന്നുണ്ടോ? മതരാഷ്ട്ര വാദത്തെ തള്ളിപ്പറയുമോ? എന്നൊക്കെ ചോദിക്കുമ്പോള്‍ കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെ ചുരുങ്ങി പോകുന്ന യു ഡി എഫ് നേതാക്കളെ കാണുമ്പോള്‍ സത്യത്തില്‍ സഹതാപം തോന്നിപ്പോകുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: