കൊയിലാണ്ടി: വടകര ജില്ലാ പോലീസ് ഓഫീസിലെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ കെ.ടി. ശ്രീകുമാര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായി. 2010 ല്‍ കിനാലൂര്‍ എസ്റ്റേറ്റില്‍ നടന്ന സമരത്തിനിടെ ഗുരുതര പരിക്കേറ്റ് നിരവധി കാലം ചികിത്സയിലായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള അവാര്‍ഡും മുന്‍പ് ശ്രീകുമാറിനെ തേടിയെത്തിയിട്ടുണ്ട്. കേരള പോലീസില്‍ മുന്‍പുണ്ടായിരുന്ന സംസ്ഥാന ദ്രുതകര്‍മ സേന (എസ്എആര്എഫ്)എന്ന ബറ്റാലിയന്റെ എംബ്ലവും പതാകയും രൂപകല്‍പ്പന ചെയ്തതിന്റെ പ്രശസ്തിപത്രവും ശ്രീകുമാറിന് ലഭിച്ചിട്ടുണ്ട്.
കീഴരിയൂര്‍ നടുവത്തൂരിലെ കൊടക്കാട്ട് താഴ ഉണ്ണി നായര്‍ പങ്കജാക്ഷി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹിത ശ്രീകുമാര്‍. മക്കള്‍: അര്ജുന്, നിഹാര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: