ന്യൂദല്‍ഹി:കോവിഡ്19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. രണ്ട് മാസത്തിന് ശേഷം ആദ്യമായി രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയായി. കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് ഇതിനുമുമ്പ് ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തിന് (6,97,330) താഴെയായിരുന്നത്.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 6,95,509 പേരാണ്. ആകെ രോഗബാധിതരുടെ 8.96% മാത്രമാണ് ഇത്.
രോഗമുക്തരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷത്തോട് (69,48,497) അടുക്കുകയാണ്. ചികിത്സയിലുള്ളവരും രോഗമുക്തരും തമ്മിലുള്ള വ്യത്യാസവും സ്ഥിരമായി വര്‍ധിക്കുകയാണ്. നിലവില്‍ ഇത് 62,52,988 ആണ്. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 10 മടങ്ങ് കൂടുതലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 73,979 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 54,366 പേര്‍ക്കാണ്. ദേശീയ രോഗമുക്തി നിരക്ക് 89.53 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് കുറഞ്ഞ് 1.51% ആയി.
24 സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവര്‍ 20,000ല്‍ താഴെയാണ്.
പുതുതായി രോഗമുക്തരായവരില്‍ 81 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്്. മഹാരാഷ്‌ട്രയില്‍ 16,000ത്തിലധികം പേര്‍ രോഗമുക്തരായി. കര്‍ണാടകത്തില്‍ 13,000ത്തിലധികം പേരും കോവിഡ് മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,366 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്്. 7,000ത്തിലധികം പേര്‍ക്കു വീതമാണ് മഹാരാഷ്‌ട്രയിലും കേരളത്തിലും രോഗം ബാധിച്ചത്. കര്‍ണാടകത്തില്‍ അയ്യായിരത്തിലേറെ പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 690 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 81 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്്. 198 മരണം രേഖപ്പെടുത്തിയ മഹാരാഷ്‌ട്രയാണ് പട്ടികയില്‍ മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: