പാരീസ്: പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഫ്രാന്‍സില്‍ തലയറുത്ത് കൊലചെയ്യപ്പെട്ട അദ്ധ്യാപകന് സാമുവല്‍ പാറ്റിയ്ക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ ലീജിയന് ഒഫ് ഓണര്‍ ബഹുമതി. സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങളില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് ബഹുമതി സാമുവലിന് സമര്‍പ്പിച്ചത്. ഫ്രാന്‍സിന്റെ ഉന്നത സിവില്‍ അവാര്‍ഡാണ് ‘ലീജിയന് ഒഫ് ഓണര്‍’. യൂറോപ്പിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങളെ പ്രതിനിധീകരിച്ചതിന്റെ പേരിലാണ് സാമുവല്‍ കൊല ചെയ്യപ്പെട്ടതെന്ന് മാക്രോണ്‍ പറഞ്ഞു. കാര്ട്ടൂണുകള് ഉപേക്ഷിക്കാന്‍ ഒരിക്കലും തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകന് സാമുവലിനെ ശിരച്ഛേദം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. കൊല്ലപ്പെട്ട അധ്യാപകന് സാമുവലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാരീസ് നഗരത്തിലും പരിസരങ്ങളിലും വന്‍ റാലികളാണ് നടക്കുന്നത്.
മിഡില്‍ സ്കൂള്‍ ചരിത്ര അധ്യാപകനായിരുന്ന 47 കാരന് സാമുവല്‍ പി. പ്രവാചകന്റെ കാര്ട്ടൂണുകള് ചാര്‍ലി ഹെബ്ഡോയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസ് ചര്‍ച്ചയ്ക്കിടെ കാണിച്ചതിനാണ് മതതീവ്രവാദി കഴുത്തറുത്ത് കൊന്നത്. അതിനാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനായി പാരീസിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ചാര്‍ലി ഹെബ്ഡോയിലെ വിവാദമായ കാര്‍ട്ടൂണ്‍ മണിക്കൂറുകളോളം പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: