തിരുവനന്തപുരം : സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയകള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ച്. സംസ്ഥാന സര്‍ക്കാരിന്റെ മൃതസജ്ഞീവനി പദ്ധതി അട്ടിമറിച്ചുകൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഐജി എസ്. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നിലവില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എഫ്ഐആര്‍ തയ്യാറാക്കിയെങ്കിലും കേസില്‍ നിലവില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. തൃശൂര്‍ എസ്.പി. സുദര്‍ശനാണ് കേസ് അന്വേഷണച്ചുമതല.
രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വ്യാപകമായി അവയവ കച്ചവടങ്ങള്‍ നടന്നിട്ടുണ്ട്. കൊടുങ്ങല്ലുര്‍ കേന്ദ്രീകരിച്ച് നിരവധി പേര്‍ക്ക് അവയവം നഷ്ടമായിട്ടുണ്ടെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റ ഈ റിപ്പോര്‍ട്ട് പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ ഒത്താശയിലാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കിഡ്നി അടക്കമുള്ള അവയവങ്ങള്‍ ഇവര്‍ സംസ്ഥാന വ്യാപകമായി നിയമ വിരുദ്ധമായി വില്‍ക്കുന്നുണ്ട്. തൃശൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: