കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് കൊവിഡ് ബാധിച്ചു തന്നെ. മരണ റിപ്പോര്‍ട്ട് കോപ്പി ജന്മഭൂമിക്ക് ലഭിച്ചു. ഹാരിസ് മരിച്ചത് ഹൃദ്രോഗം മൂലമാണെന്ന ആശുപത്രി അധികൃതരുടെ വാദം ഇതോടെ നുണയെന്ന് തെളിഞ്ഞു.
മരണകാരണം രേഖപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ കൊവിഡ് രോഗമാണ് ആദ്യം പറയുന്നത്. ഹാരിസിന് ന്യുമോണിയയും ഉണ്ടായിരുന്നതായി ഇതില്‍ പറയുന്നുണ്ട്. ശ്വാസകോശത്തില്‍ അണുബാധ മൂലമാണ് ഹാരിസ് മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം ബന്ധുക്കളെ അറിയിച്ചത്. അടുത്തിടെ ആശുപത്രി നേഴ്‌സിങ് ഓഫീസര്‍ ജലജാ ദേവിയുടെ ഓഡിയോ സന്ദേശം പുറത്തുവന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ മൂലമാണ് ഹാരിസ് മരിച്ചതെന്ന് പരാമര്‍ശം ഉണ്ടായിരുന്നു. ഇത് ജന്മഭൂമി പുറത്തുവിടുകയും വിവാദമാവുകയും ചെയ്തതോടെ ഹാരിസ് മരിച്ചത് ഹൃദയ സ്തംഭനം വന്നിട്ടാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സതീശ് അടക്കമുള്ള ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കുകയായിരുന്നു.
ഓക്‌സിജന്റെ പിന്തുണയില്ലാത്തത് കൊണ്ടോ വെന്റിലേറ്റര്‍ ട്യൂബ് മാറിയത് കൊണ്ടോ അല്ല ഹാരിസ് രിച്ചത് ഹൃദയ സ്തംഭനം വന്നിട്ടാണ്. ഉറക്കത്തില്‍ കൂര്‍ക്കം വലിച്ച് ഓക്‌സിജന്‍ താഴെ പോകുന്ന അവസ്ഥിലുള്ള ആളായിരുന്നു അദ്ദേഹം. ന്യൂമോണിയ അതീവ ഗുരുതരാവസ്ഥയിലേക്കെത്തി നില്‍ക്കുന്ന ഘട്ടത്തില്‍ ഹൃദയാഘാതം സംഭവിച്ചാണ് ഹാരിസ് മരിക്കുന്നതെന്നാണ് ഡോ. സതീഷ് കഴിഞ്ഞ ദിവസം അറിയിച്ചത്.
അതേസമയം സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്ത് വന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണത്തില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായോ എന്നാണ് അന്വേഷണം. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി തുടങ്ങി. മരണസമയത്ത് ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും വിവരം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: