ന്യൂദല്‍ഹി: കര്‍ഷകരില്‍നിന്ന് താങ്ങുവില നിരക്കില്‍ ഖാരിഫ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് കേന്ദ്ര സര്‍ക്കാര്‍ നടപ്പ് സീസണിലും തുടര്‍ന്നു. മുന്‍ വര്‍ഷങ്ങളെ പോലെ തന്നെ നിലവിലെ താങ്ങുവില നിരക്കില്‍ തന്നെ ആണ് ഉത്പന്നങ്ങള്‍ സംഭരിച്ചത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ്, ജമ്മു കാശ്മീര്‍, കേരളം എന്നിവിടങ്ങളില്‍ നിന്നും ഖാരിഫ് സീസണിലെ നെല്ല് സംഭരണം മുടക്കമില്ലാതെ തുടരുന്നു. 2020 ഒക്ടോബര്‍ 21 വരെ 116.66 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍(90.76 ലക്ഷം മെട്രിക് ടണ്‍) 28.55 ശതമാനം വര്‍ധനയാണ് ഈ കൊല്ലം രേഖപ്പെടുത്തിയത്.
ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 1.23 ലക്ഷം മെട്രിക് ടണ്‍ കൊപ്ര സംഭരിക്കാനും അനുവാദം നല്കി.
സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് 43.24 ലക്ഷം മെട്രിക് ടണ്‍ പയറുവര്‍ഗങ്ങളും എണ്ണക്കുരുക്കളും ഖാരിഫ് കാലയളവില്‍ സംഭരിക്കാനും അനുമതി നല്കി. പ്രൈസ് സപ്പോര്‍ട്ട് പദ്ധതിക്ക്(PSS) കീഴില്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് വിളകള്‍ സംഭരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: