ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്ന് അമ്പത്തിയാറാം ജന്മദിനം. ഇന്ത്യയെ ശാക്തീകരിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും അമിത് ഷാ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ആശംസം സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു. കഠിനാധ്വാനിയും പരിചയസമ്പന്നനും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സംഘാടകനുമാണ് അമിത് ഷാ. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നിരവധി പ്രമുഖര്‍ അമിത് ഷായ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് രംഗത്തെത്തി. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ആഭ്യന്തരസുരക്ഷയെ ശക്തിപ്പെടുത്താന്‍ കഠിനമായി പ്രവര്‍ത്തിക്കുന്ന അമിത് ഷായ്ക്ക് ജന്മദിനാശംസകള് നേരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും വിദഗ്ധ തന്ത്രജ്ഞനും ഇന്ത്യ ബഹുമാനിക്കുന്ന മികച്ച സംഘാടകനുമായ അമിത്ഷായ്ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആശംസകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: