തിരുവനന്തപുരം : ശിവങ്കറിനൊപ്പം സ്വപ്ന സുരേഷ് അക്കൗണ്ടിനെ കാണാന്‍ വീട്ടിലെത്തിയത് 30 ലക്ഷം രൂപയുമായെന്ന് എന്‍ഫോഴ്സ്മെന്റ്. ചോദ്യം ചെയ്യലില്‍ അക്കൗണ്ടന്റ് വേണുഗോപാല്‍ അറിയിച്ചതാണ് ഇത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ നല്കിയ വിശദീകരണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബാഗില്‍ പണവുമായാണ് ശിവശങ്കറും സ്വപ്നയും തന്നെ കാണാന്‍ എത്തിയത്. ആ പണം കൈകാര്യം ചെയ്യാന്‍ താന്‍ മടിച്ചപ്പോള്‍ സത്യസന്ധമായ സ്രോതസ്സില്‍ നിന്ന് ആണെന്ന് സ്വപ്ന തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതോടെ പണം ലോക്കറില്‍ വെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും വേണുഗോപാല്‍ വെളിപ്പെടുത്തിയെന്നും എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശിവശങ്കറിന്റെ സാന്നിധ്യത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശിവശങ്കറിന് 20 വര്‍ഷത്തോളം പരിചയമുള്ള അക്കൗണ്ടന്റാണ് വേണുഗോപാല്‍. സ്വപ്നയെ സഹായിക്കാന്‍ ആവശ്യപ്പെട്ടതായി ശിവശങ്കറും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വപ്നയ്്ക്ക് വേണുഗോപാല്‍ എസ്ബിഐയില്‍ ലോക്കര്‍ എടുത്ത് നല്‍കിയത്.
മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് ബുധനാഴ്ചയാണ് എന്‍ഫോഴ്സ്മെന്റ് എതിര് സത്യവാങ്മൂലം നല്‍കിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടി വന്നേക്കാം. സ്വപ്നയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാന്‍ സാധ്യതയില്ലെന്ന് എന്‍ഫോഴ്സ്മെന്റിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ എം. ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളില്‍ ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നാളെ വിധി പറയാന്‍ മാറ്റി വെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: