ചെറുതോണി: ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി വാഴത്തോപ്പ് പഞ്ചായത്ത് നിര്‍മ്മിക്കുന്ന കാലി തൊഴുത്ത് നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം.
വാഴത്തോപ്പ് പഞ്ചായത്തിനെതിരെ ഗുണഭോക്താവാണ് ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് ഡയറക്ടര്‍ക്കും വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത്. വാഴത്തോപ്പ് പഞ്ചായത്തില്‍ പതിനാലാം വാര്‍ഡില്‍ താമസിപ്പിക്കുന്ന ദേവസ്യ ആന്റണി ആണ് പരാതിക്കാരന് . ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി പഞ്ചായത്ത് നിര്‍മിച്ചുനല്‍കുന്ന തൊഴുത്ത് ആട്ടിന്‍ കൂട് മുതലായവയുടെ നിര്‍മാണത്തില്‍ അഴിമതി നടക്കുന്നതായാണ് ഇദ്ദേഹത്തിന്റെ ആരോപണം.
തറ നിര്‍മ്മിക്കുന്നതിനുള്ള കല്ല് എസ്റ്റിമേറ്റില്‍ അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ കരാറുകാരന് ഈ കല്ല് ഇപ്പോള്‍ ഇറക്കി നല്കാന് തയ്യാറാകുന്നില്ല എന്ന് ദേവസ്യ ആന്റണി പറയുന്നു. പതിനേഴായിരത്തോളം രൂപയാണ് ഈ കല്ലിനു മാത്രമായി വകയിരുത്തിയിരിക്കുന്നത്. ഇതുമൂലം തന്റെ തൊഴുത്തിന്റെ നിര്‍മാണം പാതിയില്‍ മുടങ്ങി കിടക്കുന്നതായി ദേവസ്യ ആന്റണി ആരോപിക്കുന്നു.
73,000 ത്തില്‍ അധികം രൂപയാണ് കരാറുകാരന് മെറ്റീരിയല്സിനായി വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഇതേ സാധനം ഓപ്പണ്‍ മാര്‍ക്കറ്റില്‍ 50,000 രൂപയ്ക്ക് ലഭിക്കുന്നുവെന്നും ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു. എന്നാല്‍ പഞ്ചായത്തില്‍ കരിങ്കല്ല് ലഭിക്കാത്തതിനാലാണ് കരിങ്കല്ല് മെറ്റീരിയല്‍സില്‍ നിന്നും ഒഴിവാക്കിയത് എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
ഉപഭോക്താവ് തന്നെ കല്ല് കണ്ടെത്തി നിര്‍മ്മാണം നടത്തണമെന്നും പിന്നീട് ഈ തുക കൂടി തിരികെ നല്‍കുമെന്നും പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: