ദുബായ്: തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സിന് വില്ലനായി വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയുടെ പരിക്ക്. കാലിന് പരിക്കേറ്റ ബ്രാവോയ്ക്ക് ഐപിഎല്ലില്‍ ഈ സീസണ് നഷ്ടമാകും. ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് ബ്രാവോയ്ക്ക് പരിക്കേറ്റത്. ബ്രാവോ നാട്ടിലേക്ക് മടങ്ങുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
സീസണില്‍ ആറ് മത്സരങ്ങളാണ് ബ്രാവോ കളിച്ചത്. രണ്ട് മത്സരങ്ങളില്‍ ബാറ്റ് ചെയ്ത താരം ആകെ നേടിയത് ഏഴ് റണ്‍സ്. ആറ് വിക്കറ്റും വീഴ്ത്തി. നേരത്തെ പല പ്രമുഖ താരങ്ങളും ചെന്നൈ നിരയില്‍നിന്ന് പുറത്തുപോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: