ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ ഓഫീസര്‍ വിങ് കമാന്‍ഡര്‍ ഡോ. വിജയലക്ഷ്മി രമണന് (96) അന്തരിച്ചു. ഞായറാഴ്ച ബംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം 1955 ല്‍ വ്യോമസേനയില്‍ ഡോക്ടറായി ചുമതലയേറ്റു. ഇടക്കാല സേവനത്തിനായി എത്തിയ വിജയലക്ഷ്മി നീണ്ട 24 വര്‍ഷം രാഷ്ട്ര സേവനം നടത്തി.

വ്യോമ സേനയ്ക്ക് കീഴിലെ സെക്കന്ധരാബാദ്, ബംഗളൂരൂ, ജലഹള്ളി, കാണ്‍പൂര്‍ എന്നീ ആശുപത്രികളില്‍ സേവനമനുഷ്ടിച്ചു. 1962, 1966, 1971 എന്നീ വര്‍ഷങ്ങളില്‍ യുദ്ധമുഖത്ത് രാജ്യത്തിനായി വിജയ ലക്ഷ്മി നടത്തിയ സേവനം പ്രശംസനീയമാണ്. വിശിഷ്ട സേവാ മെഡല്‍ നല്കി രാജ്യം ഡോക്ടറെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: