ബാലുശ്ശേരി: അവധിക്ക് നാട്ടിലെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന സൈനികനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നരിക്കുനി മടവൂര്‍ അടുക്കത്ത് രാമന്റെ മകന് ബാലുശ്ശേരി പനായി കല്ലേരി പ്രദീപന്(43) ആണ് മരിച്ചത്.
കഴിഞ്ഞ 14 ന് ഹരിയാനയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രദീപന് പനായിയിലെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇന്നലെ രാവിലെ ഭക്ഷണവുമായെത്തിയ ഭാര്യ ശബ്ദമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളോടൊപ്പം വീട് പരിശോധിച്ചപ്പോഴാണ് ഡൈനിംഗ് റൂമില്‍ വീണു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ തലക്കു പിന്നില്‍ ചെറിയ മുറിവേറ്റതായി കണ്ടെത്തി.
കോവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. ഇന്ത്യന്‍ ആര്‍മിക്കു വേണ്ടി ഓഫീസര്‍ പി.ഇ. സുരേന്ദ്രന്, ബാലുശ്ശേരി എസ്എച്ച്ഒ ജീവന് ജോര്‍ജ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
അമ്മ: ജാനകി. ഭാര്യ: ദിവ്യ (പന്തലായിനി ബ്ലോക്ക് ഓഫീസ് ക്ലര്‍ക്ക്). മക്കള്‍: വൈഗ ലക്ഷ്മി, കൃഷ്ണേന്ദു. സഹോദരന്: പ്രകാശന് അമ്പാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: