കോഴിക്കോട്: എടക്കാട് സ്വകാര്യ ആശുപത്രിയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി നടന്ന പൈലിംഗിനിടയില്‍ തോട്ടടുത്ത വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നുവെന്ന പരാതിയില്‍ നഷ്ടപരിഹാരം നല്കാന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിധവയായ കോഴിക്കോട് എടക്കാട് സ്വദേശിനി ടി.കെ. ദേവിയുടെ വീടിന്റെ ചില ഭാഗങ്ങളാണ്തകര്ന്നത്.
ഇതേ കുറിച്ചുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസിന്റെ നടപടി. വീട് പുനര്‍ നിര്‍മ്മിക്കാന്‍ തഹസില്‍ദാര്‍ കണക്കാക്കിയ 1,25,000 രൂപയുടെ നഷ്ടപരിഹാരം വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കണമെന്നാണ് കോഴിക്കോട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കോഴിക്കോട് നഗരസഭാ സെക്രട്ടറിയില്‍ നിന്നും കമ്മീഷന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. യഥാസമയം പരാതിപ്പെടാതിരുന്നത് കൊണ്ടാണ് നടപടി എടുക്കാത്തതെന്ന നഗരസഭയുടെ നിലപാടിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: